Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
വെറും 60 സെക്കൻഡ്,ശ്വാസത്തിലൂടെ കോവിഡ് കണ്ടെത്തുന്ന പരിശോധന ദുബായിൽ പുരോഗമിക്കുന്നു

March 14, 2021

March 14, 2021

ദുബായ് : ദുബായില്‍ ശ്വാസപരിശോധനയിലൂടെ കൊവിഡ് കണ്ടെത്തുന്ന പുതിയ സംവിധാനത്തിന് തുടക്കം.വെറും 60 സെക്കന്റുകള്‍ കൊണ്ട് ഫലം ലഭിക്കും. നാദ് അല്‍ ഹമാറിലെ ദുബൈ ആരോഗ്യവിഭാഗം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 2,500 പേരിലാണ് ട്രയല്‍ നടത്തുന്നത്.ഇതോടെ, മൂക്കില്‍ കുത്തി വേദന സഹിച്ച്‌ സ്രവമെടുത്ത് പരിശോധിക്കുന്ന പതിവുരീതികള്‍ക്ക് ഉടന്‍ മാറ്റം വന്നേക്കും.

ശ്വസന പരിശോധന വഴി വെറും 60 സെക്കന്‍ഡുകള്‍ക്കുള്ളില്‍ കോവിഡ് ഫലം അറിയാനുള്ള പുതുസാങ്കേതികവിദ്യ ദുബൈയില്‍ പുരോഗമിക്കുകയാണ്.മുഹമ്മദ് ബിന്‍ റാഷിദ് യൂനിവേഴ്സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ്, ദുബൈ ഹെല്‍ത്ത് അതോറിറ്റി, ടെസ്റ്റ് വികസിപ്പിച്ച കമ്ബനിയായ ബ്രീത്തോണിക്സ് എന്നിവരുടെ നേതൃത്വത്തില്‍ പുതിയ പരിശോധന രീതിയുടെ ട്ര‍യല്‍ നടന്നുകൊണ്ടിരിക്കുകയാണ്. സിംഗപ്പൂരിലെ നാഷനല്‍ യൂനിവേഴ്സിറ്റിയില്‍ നിന്നുള്ള സ്പിന്‍-ഓഫ് കമ്ബനിയായ ബ്രീത്തോണിക്സ് മുമ്ബ് സിംഗപ്പൂരില്‍ 180 രോഗികളെ ഉള്‍പ്പെടുത്തി ഒരു പൈലറ്റ് പഠനം നടത്തിയിരുന്നു.

പരിശോധനയില്‍ 93 ശതമാനം സംവേദനക്ഷമതയും 95 ശതമാനം അസാധാരണത്വവും കണ്ടെത്തിയിരുന്നു. പരിശോധനയുടെ കൃത്യത നിര്‍ണയിക്കാനായി നാദ് അല്‍ ഹമാര്‍ പ്രാഥമികാരോഗ്യ സംരക്ഷണ കേന്ദ്രത്തിലെ 2500 രോഗികള്‍ക്ക് ദ്രുത പരിശോധന നടത്തും.

സാങ്കേതികവിദ്യ വളരെ പ്രതീക്ഷ നല്‍കുന്നതാണെന്നും ദ്രുതഗതിയിലുള്ള രോഗനിര്‍ണയം സാധ്യമാകുന്നതോടെ വൈറസിനെതിരായ ആഗോള പോരാട്ടത്തിെന്‍റ മുഖം തന്നെ മാറുന്ന തരത്തിലുള്ള വിപ്ലവത്തിനായിരിക്കും തുടക്കം കുറിക്കാനാവുകയെന്ന് ഡി‌.എ‌ച്ച്‌.എയിലെ പാത്തോളജി ആന്‍ഡ് ജനിറ്റിക്സ് ഡയറക്ടര്‍ ഡോ. ഹുസൈന്‍ അല്‍ സംത് പറഞ്ഞു. പ്രാദേശിക ലാബുകളില്‍ പ്രോസസ്സ് ചെയ്യുന്നതിന് 48 മണിക്കൂര്‍ വരെ എടുക്കുന്ന പി.സി.ആര്‍ പോലുള്ള നിലവിലെ രീതികള്‍ക്ക് പകരം വളരെ വേഗത്തില്‍ രോഗനിര്‍ണയം സാധ്യമാകും. ശ്വസന പരിശോധന അംഗീകരിക്കപ്പെട്ടാല്‍ ഉയര്‍ന്ന ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ മാസ് സ്ക്രീനിങ്ങിന് കാര്യക്ഷമത വര്‍ധിപ്പിക്കാനും വൈറസ് മറ്റുള്ളവരിലേക്ക് പടരും മുമ്ബ് പോസിറ്റിവ് കേസുകള്‍ വേഗത്തില്‍ ഒറ്റപ്പെടുത്തുന്നതിനും അധികാരികളെ സഹായിക്കും -അദ്ദേഹം വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News