Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഗൾഫിൽ കോവിഡ് നിയന്ത്രണം വീണ്ടും ശക്തമാക്കി,സൗദിക്ക് പിന്നാലെ കുവൈത്തിലും യാത്രാ വിലക്ക്

February 04, 2021

February 04, 2021

കുവൈത്ത് സിറ്റി : സൗദിക്ക് പിന്നാലെകുവൈത്തിലും ഇന്ത്യക്കാർ ഉൾപെടെയുള്ള വിദേശികൾക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഈമാസം 7 മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. കുവൈത്ത് സ്വദേശികളുടെ അടുത്ത ബന്ധുക്കള്‍ക്കും, കുവൈത്തികളുടെ ഗാര്‍ഹിക ജോലിക്കാര്‍ക്കും മാത്രമാണ് ഇളവ് അനുവദിക്കുക. രാജ്യത്ത് എത്തുന്ന സ്വദേശികള്‍ക്കും ഗാര്‍ഹിക ജോലിക്കാര്‍ക്കും ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റയിനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുഴുവന്‍ കച്ചവട സ്ഥാപനങ്ങളും രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ അടക്കണം. റെസ്റ്റോറന്റുകള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍, ഭക്ഷണവസ്തുക്കളുടെ ഡെലിവറി അനുവദിക്കും.

ഫാര്‍മസികള്‍ ജംഇയകള്‍, ആവശ്യസാധങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവക്കു നിയന്ത്രണം ബാധകമല്ല. റെസ്റ്റോറന്റുകള്‍ കഫെ എന്നിവിടങ്ങളില്‍ രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ഡെലിവറിയും ,ടേക്ക് എവേയും അനുവദിക്കും . സലൂണ്‍ , ബ്യൂട്ടി പാര്‍ലര്‍, ഹെല്‍ത്ത് ക്ലബ് എന്നിവ ഈമാസം ഏഴു മുതല്‍ പൂര്‍ണമായും അടച്ചിടാണം . കായിക പരിപാടികളും അനുവദിക്കില്ല ദേശീയ ദിനാഘോഷം ഉള്‍പ്പെടെ എല്ലാ ഒത്തുചേരലുകളും മന്ത്രിസഭ വിലക്കിയിട്ടുണ്ട്. അതേസമയം, വിമാനത്താവളം പൂര്‍ണമായി അടക്കുന്നതും, ലോക്‌ഡോണ്‍ ഏര്‍പ്പെടുത്തുന്നതുമടക്കം കടുത്ത നടപടികളിലേക്ക് തല്‍ക്കാലം കടക്കേണ്ടെന്നാണ് അധികൃതരുടെ തീരുമാനം . വരും ദിവസങ്ങളില്‍ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനങ്ങളില്‍ മാറ്റം വരുത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട് .
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News