Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഗൾഫിൽ കോവിഡ് രോഗമുക്തി നിരക്ക് ഏറ്റവും കൂടുതൽ ഖത്തറിലും സൗദിയിലും,കുറവ് യു.എ.ഇയിൽ 

January 12, 2021

January 12, 2021

ദോഹ : ജിസിസി രാജ്യങ്ങളിൽ കൊറോണാ വൈറസ് ബാധിതരിൽ ഏറ്റവും കൂടുതൽ രോഗമുക്തി നിരക്ക് ഖത്തറിലും സൗദിയിലുമാണെന്ന് റിപ്പോർട്ട്.ജിസിസി സ്റ്റാറ്റിറ്റിക്‌സ് സെന്റർ ആണ്  ഇക്കാര്യം വ്യക്തമാക്കിയത്. ഗൾഫിലെ മൊത്തം രോഗമുക്തി നിരക്ക് 95.3 ശതമാനമാണ്.ഖത്തറിൽ ഇത് 97.8 ശതമാനവും സൗദിയിൽ 97.7 ശതമാനവുമാണ്.കുവൈത്തിൽ 96.5 ശതമാനം.ഒമാനിൽ 94.1 ശതമാനവും ബഹറിനിൽ 96.7 ശതമാനവുമാണ് രോഗമുക്തി നിരക്ക്.അതേസമയം,യു.എ.ഇഇയിലെ രോഗമുക്തി നിരക്ക് 89.4 ശതമാനമാണ്.

ആറു ഗൾഫ് രാജ്യങ്ങളിലുമായി ഇതുവരെ 11,24,178 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതിൽ 10,71,658 പേർ രോഗമുക്തി നേടിയിട്ടുണ്ട്.10,061 പേരാണ് ആറ് ഗൾഫ് രാജ്യങ്ങളിലുമായി കോവിഡ് ബാധിച്ചു മരിച്ചത്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക


Latest Related News