Breaking News
നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി |
ഖത്തറിൽ കോവിഡിൽ നിന്നും രോഗവിമുക്തി നേടിയ വടകര സ്വദേശി പറയുന്നു,ഈ രാജ്യത്തിന് നന്ദി പറയാൻ വാക്കുകളില്ല 

March 31, 2020

March 31, 2020

രോഗം ബാധിച്ചത് മുതൽ ഇന്നേവരെ ഞാൻ അസുഖ ബാധിതനാണെന്ന കാര്യം എന്റെ ശരീരത്തോട് പോലും ഞാൻ പറഞ്ഞിട്ടില്ല. ഈ അസുഖം ബാധിച്ച് ഞാൻ ഒരിക്കലും മരിക്കാൻ പോകുന്നില്ലെന്ന് ഞാൻ എന്റെ ചെറിയ മകളോട് പോലും പറഞ്ഞിട്ടുണ്ട്. ഈ ആത്മവിശ്വാസവും കരുതലുമുണ്ടെങ്കിൽ ആർക്കും ഈ അസുഖത്തെ അതിജീവിക്കാനാകും.മികച്ച കരുതലും ചികിത്സയും തന്ന് പരിചരിച്ച ഖത്തറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

ദോഹ : കോവിഡ് വ്യാപനം ആഗോള സമൂഹത്തിലുണ്ടാക്കിയ കടുത്ത മാനസിക സമ്മർദത്തിനിടയിലും തികഞ്ഞ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുകയെന്നത് അത്ര എളുപ്പമല്ല. എന്നാൽ ഖത്തറിൽ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന വടകര സ്വദേശി മുനീർ പറയുന്നത് ആത്മധൈര്യവും മികച്ച പരിചരണവും ലഭിച്ചാൽ കോവിഡിനെ നേരിടാൻ ഏറെ ബുദ്ധിമുട്ടേണ്ടി വരില്ല എന്നാണ്. ഏത് രാജ്യത്തായാലും അവിടുത്തെ സർക്കാരും ആരോഗ്യ വിദഗ്ധരും നൽകുന്ന നിർദേശങ്ങൾ അണുവിട വ്യതിചലിക്കാതെ അനുസരിക്കുക മാത്രമാണ് രോഗത്തെ അതിജീവിക്കാനുള്ള വഴിയെന്നും മുനീർ മറ്റുള്ളവരെ ഉപദേശിക്കുന്നു.ഖത്തറിൽ ചികിത്സയിൽ കഴിയുന്ന മുനീർ വൈറസിനെ അതിജീവിച്ചു രോഗവിമുതനായ ശേഷം ന്യൂസ്‌റൂമിനോട് സംസാരിക്കുന്നു .44 കാരനായ മുനീർ ഖത്തറിൽ ലിമോസിൻ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാണ് കോവിഡ് രോഗബാധിതനായത്.ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം നൽകിയ മികച്ച പരിചരണത്തെ തുടർന്ന് രോഗവിമുക്തി നേടിയെങ്കിലും ബാച്ചിലർ മുറിയിലേക്ക് മാറാൻ ബുദ്ധിമുട്ടുള്ളതിനാൽ അദ്ദേഹം ഇപ്പോഴും സർക്കാരിന്റെ പരിചരണ കേന്ദ്രത്തിൽ തുടരുകയാണ്.

രോഗം ബാധിച്ചത് മുതൽ ഇന്നേവരെ ഞാൻ അസുഖ ബാധിതനാണെന്ന കാര്യം എന്റെ ശരീരത്തോട് പോലും ഞാൻ പറഞ്ഞിട്ടില്ല. ഈ അസുഖം ബാധിച്ച് ഞാൻ ഒരിക്കലും മരിക്കാൻ പോകുന്നില്ലെന്ന് ഞാൻ എന്റെ ചെറിയ മകളോട് പോലും പറഞ്ഞിട്ടുണ്ട്. ഈ ആത്മവിശ്വാസവും കരുതലുമുണ്ടെങ്കിൽ ആർക്കും ഈ അസുഖത്തെ അതിജീവിക്കാനാകും.മികച്ച കരുതലും ചികിത്സയും തന്ന് പരിചരിച്ച ഖത്തറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. - മുനീർ പറയുന്നു.

മാർച്ച് 12  നാണ് മുനീറിന് ആദ്യമായി കടുത്ത ക്ഷീണവും ശാരീരിക അവശതകളും അനുഭവപ്പെടുന്നത്. കടുത്ത പനി  ഇല്ലാത്തതിനാൽ, മരുന്നുകൾ നൽകിയ ശേഷം വീട്ടിൽ പോയി വിശ്രമിക്കാനായിരുന്നു നിർദേശം. പക്ഷെ, പിറ്റേദിവസം നില വഷളായപ്പോൾ ആശുപത്രിയിലേക്ക് മാറുകയായിരുന്നു. ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ട രണ്ട്  ദിവസത്തിന് ശേഷമാണ് കൊറോണ പരിശോധനാ ഫലം പോസിറ്റിവ് ആണെന്ന് സ്ഥിരീകരിക്കുന്നത്. 

"ഡോക്ടർമാരും നഴ്സുമാരും നൽകിയ പരിചരമാണ് ശാരീരിക അസ്വസ്ഥതയെ ഒരു പരിധിവരെ ശമിപ്പിച്ചത്. എല്ലാ ദിവസവും രാവിലെ, ഒരു മെഡിക്കൽ സ്റ്റാഫ് വന്ന് ഓരോ രോഗിയുടെയും പതിവ് പരിശോധന നടത്തുന്നു. ഞങ്ങളുടെ താല്പര്യം അനുസരിച്ച് രുചികരമായ ഭക്ഷണം ഞങ്ങൾക്കവിടെ ലഭിച്ചു. പുതപ്പുകൾ, വസ്ത്രം തുടങ്ങി ഒരു വ്യക്തിയുടെ പ്രാഥമിക ആവശ്യങ്ങളെല്ലാം മെച്ചപ്പെട്ട രീതിയിലാണ് അവർ നൽകിയത്. ടെലിവിഷൻ, വൈഫൈ തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള ഒരു മുറിയിലാണ് ഞാൻ താമസിച്ചത്. ദേശീയതയോ തൊഴിലോ നോക്കാതെ എല്ലാ രോഗികളെയും ഒരേ പോലെയാണ് അവർ പണിഗണിച്ചത്. മികച്ച വൈദ്യസഹായമാണ് എല്ലാവർക്കും ലഭിക്കുന്നത് - മുനീർ പറയുന്നു.

"മികച്ച സൗകര്യങ്ങൾ നൽകിയതിന് ഖത്തർ നേതൃത്വത്തോടും സർക്കാരിനോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഖത്തർ ആരോഗ്യ മന്ത്രാലയത്തോടും ആരോഗ്യ പ്രവർത്തകരോടും എന്റെ നന്ദി അറിയിക്കുന്നു" - മുനീർ കൂട്ടിച്ചേർത്തു.

തനിച്ചായിരിക്കുക എന്നതൊഴിച്ചാൽ  വേറെ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. കുറച്ചു ദിവസത്തെ ചികിത്സക്ക് ശേഷമാണ് പരിശോധനാ ഫലം നെഗറ്റിവ് ആവുന്നത്. ശേഷം, എന്നെ മറ്റു മൂന്ന് പേർ കൂടിയുള്ള  മുറിയിലേക്ക് മാറ്റി. ഒരു തവണ കൂടി പരിശോധന നടത്തി. ഫലം നെഗറ്റിവ് തന്നെ. ബാച്ചിലർ റൂമിൽ കൂടെ താമസിക്കുന്ന രണ്ടു പേരും സ്വമേധയാ ക്വാറന്റൈൻ ചെയ്തിരുന്നു. പല ദേശങ്ങളിൽ നിന്നുള്ള ആളുകളുമായുള്ള ആശുപത്രി ദിവസങ്ങൾ വ്യത്യസ്തമായ അനുഭവം ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു.
മുനീറുമായി  ഇടപഴകിയ എല്ലാവരെയും ക്വാറന്റൈൻ ചെയ്തിരുന്നു. എന്നാൽ അവരാരും തന്നെ രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ രോഗം പകർത്തിയില്ല എന്നതിനുള്ള ആശ്വാസം മുനീർ പങ്കുവെച്ചു. അതേസമയം,വീട്ടിലേക്ക് മടങ്ങുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക  


Latest Related News