Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
കോവിഡ് ചികിത്സയിലിരിക്കെ എറണാകുളം വൈറ്റില സ്വദേശി ദോഹയിൽ മരിച്ചു 

June 03, 2020

June 03, 2020

ദോഹ : കോവിഡ് പോസറ്റിവ് ആയതിനെ തുടർന്ന് ചികിത്സയിലായിരുന്ന എറണാകുളം വൈറ്റില സ്വദേശി ജനതാ റോഡ് ബേ വ്യൂവിൽ എം.എസ് മുരളീധരൻ(52) ദോഹയിൽ നിര്യാതനായി.ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം. ദോഹയിൽ ഗ്ലോബൽ മീഡിയ നെറ്റ്‌വർക് എന്ന പേരിൽ സ്വന്തമായി സ്ഥാപനം നടത്തി വരികയായിരുന്നു.

പ്രമേഹത്തിന്റെ ബുദ്ധിമുട്ടുണ്ടായിരുന്ന ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോം ക്വറന്റൈനിൽ ആയിരുന്നു. ശ്വസന സംബന്ധമായ പ്രയാസങ്ങളെ തുടർന്ന് ഹമദിൽ പ്രവേശിപ്പിക്കുകയായിരുന്നു.  

ഭാര്യ സ്വപ്ന ഹമദ് ആശുപത്രിയിൽ ജീവനക്കാരിയാണ്.പ്ലസ് റ്റു വിന് പഠിക്കുന്ന ഒരു മകനുണ്ട്.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News