Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
കോവിഡ് : ഓച്ചിറ സ്വദേശി റിയാദിൽ നിര്യാതനായി 

May 26, 2020

May 26, 2020

റിയാദ് : സൗദിയിലെ റിയാദില്‍ കോവിഡ് 19 ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഓച്ചിറ പ്രയാര്‍ നോര്‍ത്ത് സ്വദേശി കൊലശ്ശേരി പടിഞ്ഞാറത്തറയില്‍ അബ്ദുസ്സലാം (44) നിര്യാതനായി. റിയാദ് സുവൈദിയിലെ സുലൈമാന്‍ ഹബീബ് ആശുപത്രിയിലായിരുന്നു അന്ത്യം.

റിയാദില്‍ പ്ലംബിങ് ജോലി ചെയ്തിരുന്ന ഇദ്ദേഹം അസുഖ ബാധിതനായി റിയാദിലെ ഏതോ ആശുപത്രിയിലുണ്ടെന്ന് നാട്ടില്‍ നിന്ന് വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാടും ഡൊമിനിക് സാവിയോയും നടത്തിയ അന്വേഷണത്തിലാണ് ഈ മാസം 17 ന് സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ കണ്ടെത്തിയത്.

കോവിഡ് പോിസിറ്റീവായി ഇദ്ദേഹത്തിന്‍റെ ഇരുവൃക്കകളുടെ പ്രവര്‍ത്തനത്തേയും രോഗം ബാധിച്ചിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി നാട്ടില്‍ പോയിരുന്നില്ല. ജലാലുദ്ദീന്‍, റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷംന, മക്കള്‍: സഹല്‍. മുഹമ്മദ് സിനാന്‍. സഹോദരങ്ങള്‍: ഷാജി, റഷീദ് (ജീസാന്‍), സലീം (ത്വാഇഫ്), ശിഹാബ് (അബഹ).
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക      


Latest Related News