Breaking News
ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു |
സൗദിയിൽ കോവിഡ് ബാധിച്ച മലയാളി നെഴ്‌സ് താമസ സ്ഥലത്ത്  മരിച്ചു

May 21, 2020

May 21, 2020

റിയാദ് : സൗദിയിലെ റിയാദിൽ കോവിഡ് പോസറ്റിവ് സ്ഥിരീകരിച്ച മലയാളി നെഴ്‌സ് താമസ സ്ഥലത്ത് മരിച്ചു. കൊല്ലം ചീരങ്കാവ് സ്വദേശിനി ലാലി തോമസ്(54) ആണ് മരിച്ചത്. സനാഇയിലെ സ്വകാര്യ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്‌സായിരുന്നു.

കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് രണ്ടു ദിവസങ്ങള്‍ക്കു മുമ്പ്  ഇവര്‍ക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ പരിശോധന ഫലം പോസിറ്റീവ് ആണെന്നു തെളിഞ്ഞു. വൈകുന്നേരത്തോടെ ശ്വാസതടസ്സമുണ്ടായതിനെ തുടർന്ന് 937 ൽ വിളിച്ച് വിവരം അറിയിച്ചിരുന്നെങ്കിലും ആംബുലൻസ് എത്തുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു.

ഭര്‍ത്താവ് : തോമസ് മാത്യു.ഏക മകള്‍ മറിയാമ്മ തോമസ് നാട്ടിലാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക     


Latest Related News