Breaking News
യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ |
ഖത്തറിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു 

June 07, 2020

June 07, 2020

ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി കടിയങ്ങാട് പാലത്തിന് സമീപം മാളിയക്കണ്ടി  മൊയ്തു ഹാജി (68)യാണ് മരിച്ചത്. ദീർഘകാലം സൗദിയിൽ ജോലി ചെയ്തശേഷം പ്രവാസജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കിയിരുന്നു.

ദീനി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം നാട്ടിലെ  മദ്രസയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 16 നാണ് ഓൺ അറൈവൽ വിസയിൽ ദോഹയിൽ എത്തിയത്.

കോവിഡ് ബാധിതനായ ഇദ്ദേഹം ന്യൂമോണിയ മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് വെളുപ്പിന് ഒരു മണിയോടെ ഹമദ് ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു.അലീമയാണ് ഭാര്യ.

മക്കൾ : റംല, റഹ്മത്ത്, റസീന. ജാമാതാക്കൾ : മുഹമ്മദ് കൂട്ടാലിട(ഖത്തർ),മുഹമ്മദ് കല്ലൂർ(ബഹ്‌റൈൻ),ഹമീദ്(ഒമാൻ). മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഖത്തറിൽ ഖബറടക്കും.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News