Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്ത് കാത്തിരുന്ന കാസർകോട് സ്വാദേശി കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചു

August 22, 2020

August 22, 2020

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്ത കാസര്‍കോട് സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ കൈക്കൂട്ടുകടവ് പൂവളപ്പില്‍ എന്‍. ഉമര്‍ ഫാറൂഖ് (47) ആണ് മരിച്ചത്. കഴിഞ്ഞ മാസം 21നു നാട്ടിലേക്ക്‌ പോകുന്നതിനുള്ള ടിക്കറ്റ്‌ എടുത്തിരുന്നു.  എന്നാൽ ഇന്ത്യയിലേക്കുള്ള വിമാന യാത്ര നിർത്തി വെച്ചതിനെ തുടർന്ന് അവസാന നിമിഷം യാത്ര മുടങ്ങുകയായിരുന്നു.പിന്നീട് ജൂലൈ അവസാനം കോവിഡ് ബാധിച്ച്‌ മിഷ്രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആസ്ത്മ രോഗിയായിരുന്നു.റെസ്റ്റോറന്റ് ജീവനക്കാരനാണ്.

പിതാവ്: ഷാഹുല്‍ ഹമീദ്. മാതാവ്: മറിയുമ്മ. ഭാര്യ: കുഞ്ഞാമിന. മക്കള്‍: ഫഹീമ, ഫഹീസ. മൃതദേഹം കോവിഡ് പ്രോേട്ടാകോള്‍ അനുസരിച്ച്‌ കുവൈത്തില്‍ ഖബറടക്കും.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News