Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
കാസർകോട് സ്വദേശിയായ പ്രവാസി വ്യവസായി ദമ്മാമിൽ കോവിഡ് ബാധിച്ച് മരിച്ചു 

April 15, 2021

April 15, 2021

ദമാം : സൗദിയിലെ അൽകോബാറിൽ പ്രമുഖ വ്യവസായിയായ മലയാളി കോവിഡ് ബാധിച്ച് മരിച്ചു.കാസർകോട് ബായാർ പാദാവ് പരേതനായ മൊയ്തീൻകുട്ടി ഹാജിയുടെ മകൻ അബ്ദുൽറഹിമാൻ ആവള(56)യാണ് മരിച്ചത്.കോവിഡ് ബാധിതനായതിനെ തുടർന്ന് മൂന്നാഴ്ചയായി ദമാം സെൻട്രൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.ഇന്ന് പുലർച്ചയോടെ ആരോഗ്യനില വഷളാവുകയായിരുന്നു.

ഗൾഫിലും നാട്ടിലുമായി സാമൂഹ്യരംഗത്ത് സജീവമായിരുന്ന അദ്ദേഹം വലിയ സൗഹൃദവലയത്തിന് ഉടമയാണ്.അൽകോബാറിൽ കുടുംബത്തോടോപ്പമാണ് താമസം.

ഭാര്യ : സീനത്ത്. മക്കൾ : സന,സുഹൈൽ,അദ്നാൻ,അഫ്‌നാൻ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News