Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ദോഹയിൽ മരിച്ചു

June 08, 2020

June 08, 2020

ദോഹ : തിങ്കളാഴ്ച ഖത്തറിൽ കോവിഡ് ബാധിച്ചു മരിച്ചവരിൽ ഒരു മലയാളിയും. കണ്ണൂർ കണ്ണാടിപ്പറമ്പ് ചേലേരിമുക്ക് സ്വദേശി കാരയാപ്പ്  ചാങ്‌ലിന്റവിട പി.കെ.സിദ്ദീഖ് (45) ആണ് ദോഹയിൽ മരിച്ചത് .. പനി ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ന്യൂമോണിയ മൂർച്ഛിച്ചതിനെ തുടർന്നായിരുന്നു അന്ത്യം.ഖത്തറിൽ ലിമോസിൻ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.പരേതനായ മുഹമ്മദിന്റെയും സൈനബയുടെയും മകനാണ്.

സമീറയാണ് ഭാര്യ.മക്കൾ : സിദ്റ,സിനാദ്,സൽമാൻ.

സഹോദരങ്ങൾ :  അഷ്‌റഫ് (ഷാർജ) ശാഫി (ഖത്തർ) ശിഹാബ്,സുബൈദ,സുറയ്യ,സുൽഫി.ഇതോടെ ഖത്തറിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട്  കുറ്റ്യാടി കടിയങ്ങാട് പാലത്തിന് സമീപം മാളിയക്കണ്ടി മൊയ്തു ഹാജി (68) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News