Breaking News
ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  | 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ |
കോവിഡ് പ്രതിസന്ധി : ഗൾഫിലേക്ക് തിരിച്ചു പോകാൻ കഴിയാത്ത പ്രവാസികൾ ഗൾഫിൽ കുടുങ്ങിയ വാഹനം വിൽപന നടത്താൻ എന്തുചെയ്യണം?

July 17, 2020

July 17, 2020

ദോഹ : കോവിഡ് വ്യാപനത്തെ തുടർന്ന് നാട്ടിൽ കുടുങ്ങിയ പലരും ഇനി എപ്പോൾ ഗൾഫിലേക്ക് തിരിച്ചുപോകാൻ കഴിയുമെന്നറിയാതെ അനിശ്ചിതത്വത്തിൽ തുടരുകയാണ്.ചുരുങ്ങിയ ദിവസങ്ങളുടെ അവധിയിൽ നാട്ടിലെത്തി ദിവസങ്ങൾക്കകമാണ് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഗൾഫിൽ യാത്രാവിലക്ക് പ്രാബല്യത്തിൽ വന്നത്.ഇതോടെ കണക്കുകൂട്ടലുകളെല്ലാം താളം തെറ്റുകയായിരുന്നു.കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾ കാരണം പ്രതിസന്ധിയിലായ സ്വകാര്യ കമ്പനികൾക്ക് ആവശ്യമെങ്കിൽ ജീവനക്കാരുടെ എണ്ണം കുറക്കാൻ സർക്കാർ അനുമതി നൽകിയതോടെ ഗൾഫിലേക്കുള്ള തിരിച്ചു പോക്ക് എന്നന്നേക്കുമായി അവസാനിച്ചവരും ഇക്കൂട്ടത്തിലുണ്ട്.ഗൾഫിൽ സ്വന്തമായി കാറും ഫ്‌ളാറ്റും വിലപിടിപ്പുള്ള മറ്റു വസ്തുവകകളും സ്വന്തമായുള്ളവരും ഇക്കൂട്ടത്തിലുണ്ട്.

ഗൾഫിലുള്ള നിങ്ങളുടെ വാഹനം നാട്ടിലിരുന്നുകൊണ്ട് എങ്ങനെ വില്പന നടത്താം ?

  • വാഹനങ്ങളോ രജിസ്‌ട്രേഷൻ നടപടികളോ ആവശ്യമുള്ള വാഹനം ഉൾപെടെയുള്ളവ വില്പന നടത്താൻ നിലവിൽ ഗൾഫിലുള്ള നിങ്ങളുടെ വിശ്വസ്തനായ സുഹൃത്തിനെയോ ബന്ധുക്കളെയോ ചുമതലപ്പെടുത്തുക 
  • നിങ്ങൾ കണ്ടെത്തുന്ന സുഹൃത്തിനോ ബന്ധുവിനോ ഇവ വില്പന നടത്താനുള്ള പവർ ഓഫ് അറ്റോണി(നിങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്തു വില്പന നടത്താനുള്ള നിയമപരമായ അവകാശം) നൽകുക.
  • നാട്ടിലുള്ള ഏതെങ്കിലും നോട്ടറി പബ്ലിക്കിനെ സമീപിച്ച് പവർ ഓഫ് അറ്റോണി തയ്യാറാക്കാം. ഇതിന് നിങ്ങളുടെയും അയാളുടെയും ഖത്തർ ഐഡിയിലെ വിവരങ്ങളാണ് നൽകേണ്ടത്.
  • ഇങ്ങനെ തയാറാക്കിയ പവർ ഓഫ് അറ്റോണി ഡൽഹിയിലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അറ്റസ്റ്റ് ചെയ്യണം.ഇതിന് ഡൽഹിയിൽ നേരിട്ട് പോകണമെന്നില്ല.ഇതിന് നോർക്ക ഓഫീസുകളെയോ സ്വകാര്യ ഏജൻസികളെയോ സമീപിക്കാവുന്നതാണ്.
  • വിദേശകാര്യ മന്ത്രാലയത്തിൽ അറ്റസ്റ്റ് ചെയ്ത പവർ ഓഫ് അറ്റോണി ഇന്ത്യയിലെ അതാത് ഗൾഫ് രാജ്യങ്ങളുടെ എംബസികളിൽ നിന്നോ കോൺസുലേറ്റുകളിൽ നിന്നോ വീണ്ടും അറ്റസ്റ്റ് ചെയ്യേണ്ടതാണ്.
  • ഇത്രയും നടപടികൾ പൂർത്തിയാക്കിയ ശേഷം ഏതെങ്കിലും കൊറിയർ ഏജൻസികൾ വഴി ഈ രേഖ ഗൾഫിൽ നിങ്ങൾ ചുമതലപ്പെടുത്തിയ വ്യക്തിക്ക് എത്തിച്ചാൽ ഗൾഫിലുള്ള രജിസ്‌ട്രേഷൻ നടപടികൾ ആവശ്യമുള്ള വാഹനമോ മറ്റു വസ്തുവകകളോ വില്പന നടത്താൻ കഴിയും.

നിയമപരമായ നിങ്ങളുടെ ഇത്തരം സംശയങ്ങൾ ന്യൂസ്‌റൂമിനെ അറിയിക്കുക.രണ്ടു ദിവസങ്ങൾക്കകം കൃത്യമായ വിവരങ്ങൾ www.newsroomme.com എന്ന വെബ്‌സൈറ്റ് വഴിയും ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ ലിങ്കുകളായും നിങ്ങൾക്ക് ലഭിക്കും.ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും സംശയങ്ങൾ അറിയിക്കാനും +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക.


Latest Related News