Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ജിസിസി രാജ്യങ്ങൾക്കിടയിൽ ഭക്ഷ്യവിതരണം ഉറപ്പുവരുത്തും,പൗരന്മാരെ തിരികെ കൊണ്ടുപോകാൻ നടപടി വേണമെന്നും ഗൾഫ് സഹകരണ കൗൺസിൽ 

April 18, 2020

April 18, 2020

കുവൈത്ത് സിറ്റി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജിസിസി അംഗരാജ്യങ്ങൾക്കിടയിൽ ഭക്ഷ്യവിതരണം ഉറപ്പുവരുത്താൻ പദ്ധതികൾ ആവിഷ്കരിക്കുന്നു..ഇതിനായി ആറു ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ പ്രത്യേക ശ്രിംഖല  രൂപപ്പെടുത്താനാണ് തീരുമാനം. കൊറോണ പ്രതിസന്ധിക്കിടെ കുവൈറ്റ് ആണ് ഇത്തരമൊരാശയം മുന്നോട്ട് വെച്ചത്. കുവൈത്ത്  വ്യവസായമന്ത്രി അലി ബിൻ അഹ്മദ് അൽകുവാരി, മറ്റ് അംഗങ്ങളുമായി ചേർന്ന് നടത്തിയ ഓൺലൈൻ മീറ്റിങ്ങിനൊടുവിലാണ്  തീരുമാനം.

ജിസിസി അംഗരാജ്യങ്ങളായ സൗദി അറേബ്യ, കുവൈത്ത്, യുഎഇ, ഒമാൻ, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾക്കിടയിൽ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.  പദ്ധതിയുടെ മാർഗ രേഖ തയ്യാറാക്കിയെന്നും വൈകാതെ പ്രാബല്യത്തിൽ വരുമെന്നും അലി ബിൻ അഹ്മദ് അൽകുവാരി അറിയിച്ചു.  പള്ളികൾ  അടച്ചിടുന്നതടക്കമുള്ള നിർണായക തീരുമാനങ്ങളെടുക്കുന്നതിന് മുമ്പും നേരത്തെ ജിസിസി രാജ്യങ്ങൾ ഇത്തരത്തിൽ പരസ്പരം ആശയവിനിമയം നടത്തിയിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ  തിരികെ കൊണ്ടുപോകാൻ അതാത് രാജ്യങ്ങൾ തയാറാകണമെന്നും ഗൾഫ് സഹകരണ കൗൺസിൽ ആവശ്യപ്പെട്ടു. നേരത്തെ യു.എ.ഇ ഇക്കാര്യമാവശ്യപ്പെട്ട് നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് ഗൾഫ് സഹകരണ കൗൺസിലും ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്.ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ നിയമന നയങ്ങള്‍ അവലോകനം ചെയ്യണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവരും തയാറാകണമെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കോവിഡ് മഹാമാരിയെ തുടർന്ന് ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്നും സൂക്ഷിച്ചില്ലെങ്കില്‍ വലിയ വിപത്തിലേക്ക് പോകുമെന്നും കൗൺസിൽ ഓർമിപ്പിച്ചു.ഇതൊഴിവാക്കണമെങ്കില്‍ അടിസ്ഥാന വികസന പദ്ധതികളെ ബാധിക്കാത്ത തരത്തിൽ തൊഴിൽ നിയമനങ്ങളിൽ കരുതലോടെയുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും  ജിസിസി ടെലികോൺഫറൻസ് യോഗം ആവശ്യപ്പെട്ടു.പ്രതിസന്ധിയിലായ  ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്ന പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കണം. മാതൃ രാജ്യത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടുപോകുന്നതിന് ബന്ധപ്പെട്ട രാജ്യങ്ങള്‍ തയാറാകണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.

വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന യോഗത്തില്‍ വ്യാപനത്തെ നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികൾ  അംഗ രാജ്യങ്ങള്‍ പരസ്പരം പങ്കുവച്ചു.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.  


Latest Related News