Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
കൊറോണ വൈറസ്സിന് മുമ്പുള്ള അവസ്ഥയിലേക്ക് ജീവിതം തിരിച്ചുപോകില്ല,ഗൾഫ് മേഖലയിൽ കൂടുതൽ ജാഗ്രത

April 18, 2020

April 18, 2020

അൻവർ പാലേരി  
ദോഹ :  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലുണ്ടായ സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധി എപ്പോൾ അവസാനിക്കുമെന്ന ചോദ്യമാണ് ഇപ്പോൾ എല്ലാവരും പ്രധാനമായും ഉന്നയിക്കുന്നത്.മിക്ക ഗൾഫ് രാജ്യങ്ങളിലും ഭാഗികമായ കർഫ്യു നിലനിൽക്കുന്നതിനാൽ വാണിജ്യ-വ്യവസായ സംരംഭങ്ങൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്. ബജറ്റ് വിഹിതത്തിന്റെ വലിയൊരു ശതമാനവും ആരോഗ്യമേഖലയിലേക്ക് വഴിമാറി ചിലവഴിക്കേണ്ടിവന്നതിനാൽ നിർദിഷ്ടപദ്ധതികളും പരിപാടികളും പല ഗൾഫ് രാജ്യങ്ങളും മാറ്റിവെക്കുകയോ നിർത്തിവെക്കേണ്ടി വരികയോ ചെയ്യും.  കോവിഡ് വ്യാപനം എണ്ണ വിപണിയിലുണ്ടാക്കിയ പ്രതിസന്ധികൾ മറികടക്കുകയെന്ന വലിയ വെല്ലുവിളിയും ഗൾഫ് രാജ്യങ്ങൾക്ക് മുന്നിലുണ്ട്.

നിലവിലെ സാഹചര്യത്തിൽ ആവശ്യമെങ്കിൽ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തൊഴിലാളികളുടെ എണ്ണം കുറക്കാനും പിരിച്ചു വിടാനും മിക്ക ഗൾഫ് രാജ്യങ്ങളിലെയും ഭരണകൂടങ്ങൾ സ്വകാര്യ  കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്.ഇതേതുടർന്ന് ഗൾഫിൽ നിന്നും ലക്ഷക്കണക്കിന് വിദേശികൾ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യമുണ്ടായാൽ ഗൾഫ് രാജ്യങ്ങളിലെ ഉത്പാദന,നിർമാണ മേഖലകളിൽ അതുണ്ടാക്കുന്ന പ്രതിസന്ധിയും ചെറുതായിരിക്കില്ല.
2017 ൽ ചില ഗൾഫ് രാജ്യങ്ങൾ ഖത്തറിനെതിരെ ഏർപെടുത്തിയ ഉപരോധം മേഖലയിലുണ്ടാക്കിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ ഏതുവിധേനയും മറികടക്കാനുള്ള ശ്രമങ്ങൾക്കിടെ കോവിഡ് വ്യാപനമുണ്ടാക്കിയ വെല്ലുവിളികൾ കൂടിയാവുന്നതോടെ മിക്ക ഗൾഫ് രാജ്യങ്ങളും പൂർവസ്ഥിതിയിലേക്ക് മടങ്ങാൻ വർഷങ്ങൾ തന്നെ വേണ്ടിവരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

ലോക്ഡൌൺ ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക്  ഖത്തർ ഇതുവരെ കടന്നിട്ടില്ലെങ്കിലും നിലവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇനിയും ഏറെക്കാലം തുടരേണ്ടിവരുമെന്ന സൂചനകൾ തന്നെയാണ് അധികൃതർ നൽകുന്നത്. കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിലും കോവിഡിനെ പ്രതിരോധിക്കുന്നതിൽ തുടക്കത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ച സിംഗപ്പൂരിലും രോഗവ്യാപനം തിരിച്ചുവരുന്ന സാഹചര്യമുണ്ടായത് ഖത്തറിലെ ആരോഗ്യവിദഗ്ധർ ഗൗരവത്തോടെയാണ് വിലയിരുത്തുന്നത്. പുറമേക്ക് ജനജീവിതം സാധാരണ നിലയിലാണെന്ന് തോന്നുമെങ്കിലും രോഗവ്യാപനമുണ്ടായ ഹോട്സ്പോട്ടുകൾ കണ്ടെത്തി ശക്തമായ പ്രതിരോധ നടപടികളാണ് ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം നടത്തിവരുന്നത്.വ്യവസായ മേഖലയിൽ പൂർണമായും ലോക് ഡൗൺ നടപ്പിലാക്കി രോഗബാധയുള്ളവരുമായി സമ്പർക്ക സാധ്യതയുള്ളവരെ കൊറന്റൈനിലേക്ക് മാറ്റിയത് രോഗവ്യാപനത്തെ തടഞ്ഞുനിർത്താനുള്ള നിർണായക ചുവടുവെപ്പായിരുന്നു.ചൈനയുടെ മാതൃകയിൽ മണിക്കൂറുകൾക്കകം പ്രത്യേക ആശുപത്രികൾ സജ്ജീകരിച്ചും കൂടുതൽ കൊറന്റൈൻ സെന്ററുകൾ ഏർപ്പെടുത്തിയും പ്രതിരോധ പ്രവർത്തനങ്ങളിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ ഖത്തറിന് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ പേരിൽ രോഗനിർണയം നടത്താനുള്ള സംവിധാനം ഒരുക്കിയത് രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൻ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും രോഗവ്യാപനം തടഞ്ഞുനിർത്തുന്നതിൽ രാജ്യം ഏറെക്കുറെ വിജയിച്ചിട്ടുണ്ടെന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകൾ.

അതേസമയം,യാഥാർഥ്യ ബോധത്തോടെയുള്ള കൃത്യമായ ചില വിലയിരുത്തലുകളും ആരോഗ്യ മേഖലയിലെ ഉന്നതർ നടത്തുന്നുണ്ട്. കാര്യങ്ങളുടെ ഗൗരവം മനസിലാക്കി നിലവിലെ സാഹചര്യം ഉൾകൊള്ളാനും അതനുസരിച്ച് ജീവിതരീതികളിൽ മാറ്റം വരുത്താനും തയാറാകണമെന്ന് ദേശീയ പകർച്ചവ്യാധി പ്രതിരോധ സമിതി  കോ-ചെയര്‍ ഡോ: അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ കഴിഞ്ഞ ദിവസം പറഞ്ഞത് ഈ ഘട്ടത്തിൽ ഏറെ പ്രസക്തമാണ്.

 "കൊറോണ വൈറസ്സിന് മുമ്പുള്ള അവസ്ഥയിലേക്ക് നമ്മുടെ ജീവിതം തിരിച്ചുപോകില്ല. ഒരു പുതിയ ജീവിതരീതിയിലേക്കാണ് നമ്മള്‍ തിരിച്ചുപോകുക. ആ ജീവിതരീതിയുമായി എല്ലാവരും പൊരുത്തപ്പെടണം. ആ ജീവിതരീതി മാസങ്ങള്‍ തുടര്‍ന്നേക്കാം. അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം വരെ. അല്ലെങ്കില്‍ വര്‍ഷങ്ങളോളം. ഈ വൈറസിന് ഒരു വാക്സിന്‍ കണ്ടുപിടിക്കുന്നത് വരെ നമ്മള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇനി ‌വാക്സിന്‍ കണ്ടുപിടിച്ചാല്‍ തന്നെ വൈറസ്‌ വരികയും പോവുകയും ചെയ്യും."   ഡോ: അബ്ദുല്‍ ലത്തീഫ് അല്‍ ഖാൽ പറഞ്ഞു. രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

"നിരീക്ഷണം ഊര്‍ജ്ജിതമാക്കിയതിനാലും രോഗമുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞതിനാലുമാണ് കേസുകള്‍ ഇയ്യിടെ വര്‍ധിച്ചത്.ഒരു പുതിയ കേസ് റിപ്പോര്‍ട്ട്‌ ചെയ്‌താല്‍ അയാളുമായി ബന്ധപ്പെട്ട എല്ലാവരെയും ഉടനെതന്നെ ട്രാക്ക് ചെയ്യുന്നു. കൂടെ താമസിച്ചവരെയും കൂടെ ജോലി ചെയ്തവരെയും ക്വാരന്‍ടൈന്‍ ‌ ചെയ്യുന്നു. രോഗം ബാധിച്ചയാളുടെ ചുറ്റുമുള്ളവര്‍ക്കാണ് രോഗം പടരുന്നത്' അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾ തുടരേണ്ടി വരുമെന്നും എത്ര കാലം കൂടി നിലവിലെ സാഹചര്യം തുടരുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം,കോവിഡ് പ്രതിസന്ധിയെ നേരിടാൻ എല്ലാ ഭിന്നതകളും മാറ്റിവെച്ച് ജിസിസി രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണമെന്നും യു.എൻ ഉൾപെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ നിർദേശിച്ചിട്ടുണ്ട്. ഇത്തരം ചില നീക്കങ്ങൾ അണിയറയിൽ നടക്കുന്നതായും സൂചനയുണ്ട്.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക. 


Latest Related News