Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
വ്യാഴാഴ്ച ദോഹയിൽ  നിന്നും കൊച്ചിയിലേക്ക് ആദ്യവിമാനം,ആദ്യ ആഴ്ചയിലെ ഗൾഫിൽ നിന്നുള്ള  സർവീസുകളുടെ വിവരങ്ങൾ ഇങ്ങനെ 

May 05, 2020

May 05, 2020

ദോഹ : കോവിഡ് സാഹചര്യത്തിൽ അടിയന്തര സ്വഭാവത്തിൽ നാട്ടിലേക്ക് മടങ്ങേണ്ട  യാത്രക്കാരുമായി പോകുന്ന വിമാന സർവീസുകളുടെ വിവരങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തു വിട്ടു..ഇതനുസരിച്ച് വ്യാഴാഴ്ച ഒരുവിമാനം കേരളത്തിൽ കൊച്ചിയിലേക്ക് ദോഹയിൽ നിന്നും  സർവീസ് നടത്തും. ഏറ്റവും അടിയന്തര സ്വഭാവത്തിൽ നാട്ടിലെത്തിക്കേണ്ട മലയാളികൾക്ക് മാത്രമാണ് ഈ വിമാനത്തിൽ മടങ്ങാനാവുക.പരമാവധി ഇരുന്നൂറിൽ താഴെ യാത്രക്കാർക്ക് മാത്രമാണ് ഇതിൽ സഞ്ചരിക്കാൻ കഴിയുക. നേരത്തെ ഖത്തറിലെ ഇന്ത്യൻ എംബസി വഴി രജിസ്റ്റർ ചെയ്തവരിൽ നിന്നും മുൻഗണനാ പ്രകാരം തെരഞ്ഞെടുക്കപ്പെടുന്നവരെ മാത്രമാണ് ഈ വിമാനത്തിൽ നാട്ടിലേക്ക് അയക്കുക.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന,നാട്ടിൽ അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾ,ഗർഭിണികൾ എന്നിവരെ മാത്രമായിരിക്കും ഈ വിമാനത്തിൽ നാട്ടിലേക്കയക്കുക.ഇവരെ ഇന്ത്യൻ എംബസി ഫോൺവഴിയും ഇ മെയിൽ വഴിയും വിവരം അറിയിക്കും.

വരുന്ന ഏഴാം തിയതി മുതലുള്ള ഒരാഴ്ച്ചക്കുള്ളില്‍ ആകെ രണ്ട് സര്‍വീസുകളാണ് ദോഹയില്‍ നിന്ന് കേരളത്തിലേക്കുണ്ടാവുക.  രണ്ടാമത്തെ വിമാനം ഞായറാഴ്ച  നാലാം ദിനത്തില്‍ ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കാണ് സർവീസ് നടത്തുക.ആദ്യ ആഴ്ചയിൽ രണ്ടു വിമാനങ്ങൾ മാത്രമാണ് ദോഹയിൽ നിന്നുള്ള യാത്രക്കാരുമായി കൊച്ചിയിലും തിരുവനന്തപുരത്തേക്കും പുറപ്പെടുക.. കോഴിക്കോട് കരിപ്പൂരിലേക്ക് ആദ്യ ആഴ്ചയിൽ ദോഹയിൽ നിന്നും സർവീസ് ഉണ്ടായിരിക്കില്ല.

ഒന്നാം ദിനത്തില്‍ അബൂദബി-കൊച്ചി, ദുബൈ-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ഖത്തര്‍-കൊച്ചി എന്നീ സെക്ടറുകളിലാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍.ആദ്യദിനമായ വ്യാഴാഴ്ച കുവൈത്ത്,ഒമാൻ.ബഹ്‌റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ നിന്നും സർവീസുകൾ ഉണ്ടായിരിക്കില്ല. എഴാം തിയതി മുതല്‍ ഒരാഴ്ചക്കുള്ളില്‍ യുഎഇയില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഒമ്പത് സര്‍വീസുകാണ് വിമാനങ്ങള്‍ നടത്തുക.

ഒമാനില്‍ നിന്നും രണ്ടും ഖത്തറില്‍ നിന്നും ബഹ്റൈനില്‍ നിന്നും ഒരാഴ്ചക്കുള്ളില്‍ ഇന്ത്യക്കാരെ കൊണ്ടു പോകാന്‍ ഒരു വിമാനമാണുള്ളത്. മൂന്നാം ദിനത്തില്‍ കുവൈത്ത്-കൊച്ചി, മസ്കത്ത്-കൊച്ചി, റിയാദ്-ഡല്‍ഹി എന്നീ സെക്ടറുകളിലും വിമാനങ്ങളുണ്ട്.

നാലാം ദിനത്തില്‍ ദോഹ-തിരുവനന്തപുരം റൂട്ടില്‍ വിമാന സര്‍വീസുണ്ടാകും.അഞ്ചാം ദിവസത്തില്‍ സൌദിയിലെ ദമ്മാം-കൊച്ചി, മനാമ-കോഴിക്കോട്, ദുബൈ-കൊച്ചി എന്നീ റൂട്ടിലാണ് ഓരോ സര്‍വീസുകള്‍.ആറാം ദിനത്തില്‍ ജിദ്ദ-ഡല്‍ഹി റൂട്ടിലും വിമാന സര്‍വീസുണ്ട്. കേരളത്തിലേക്ക് അന്നേ ദിവസം സര്‍വീസുകളൊന്നും ഇല്ല.

ഏഴാം ദിവസത്തില്‍ കുവൈത്ത്-കോഴിക്കോട്, ജിദ്ദ-കൊച്ചി എന്നീ സെക്ടറുകളിലാണ് കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍.ഏഴാം തിയതി മുതലുള്ള ഒരാഴ്ചത്തേക്കുള്ള ആദ്യ ഘട്ട സര്‍വീസ് പട്ടികയാണിത്. തുടര്‍ന്നുള്ള സര്‍വീസുകള്‍ വരും ദിനങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.      


Latest Related News