Breaking News
യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ |
ജീവനക്കാർക്ക് കോവിഡ്,സൗദി യാമ്പുവിലെ ഫാം സൂപ്പർ സ്റ്റോർ അടച്ചു 

May 03, 2020

May 03, 2020

യാമ്പു: ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ യാമ്പു വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഇൻഡസ്ട്രിയൽ സിറ്റിയിലെ റദ്‍‍വ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റ് അടച്ചു. യാമ്പു റോയല്‍ കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.

രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് റദ്‍‍വയിലെ ഫാം സൂപ്പര്‍ സ്റ്റോര്‍  (അസ്വാഖ് അല്‍മസ്‌റഅ)ശാഖ അടപ്പിച്ചത്. ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ  പ്രതിരോധ നടപടിയുടെ ഭാഗമായി ഭാഗമായി  ഹൈപ്പര്‍ മാര്‍ക്കറ്റ് അടപ്പിക്കുകയായിരുന്നു. മുഴുവന്‍ പ്രതിരോധ നടപടികളും കഴിഞ്ഞ് സ്ഥാപനം പൂര്‍ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമെ തുറക്കാന്‍  അനുവദിക്കുകയുള്ളൂ എന്ന് യാമ്പു റോയല്‍ കമ്മീഷന്‍ വ്യക്തമാക്കി. ജീവനക്കാര്‍ക്കിടയില്‍ കൊവിഡ് റിപ്പോര്‍ട്ട്  ചെയ്തതിനെ തുടര്‍ന്ന് ഫാം സ്റ്റോറിന്റെ മറ്റ് നഗരങ്ങളിലെ ചില ശാഖകളും നേരത്തെ അടച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.        


Latest Related News