Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
കോവിഡ് : സൗദിയിൽ ഇന്ന് ഒരാൾ കൂടി മരിച്ചു,ഗൾഫിൽ മരണം ഏഴായി 

March 25, 2020

March 25, 2020

റിയാദ് : ഗൾഫിൽ കോവിഡ് 19 കാരണമുള്ള മരണം ഏഴായി. സൗദിയിലെ രണ്ടാമത്തെ മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസം അഫ്ഗാൻ പൗരൻ മരിച്ചിരുന്നു. മക്കയിലാണ് പുതിയ മരണം. എന്നാൽ ഇന്ന് മരണപ്പെട്ടയാൾ വിദേശിയാണെന്ന പ്രാഥമിക വിവരം മാത്രമാണ് ഇപ്പോൾ ലഭിച്ചത്.

സൗദിയിൽ ഇന്ന് 133 പേരിൽ കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 205 പേരില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ സൗദിയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 900 ആയി ഉയർന്നു.ഗൾഫിൽ ഇതുവരെ ഏഴു പേരാണ് കോവിഡ് 19 ബാധിച്ചു മരിച്ചത്. ബഹ്‌റൈൻ - 3 ,യു.എ.ഇ - 2 ,സൗദി -2 എന്നിങ്ങനെയാണ് ഗൾഫിൽ ഇതുവരെയുള്ള കോവിഡ് മരണ നിരക്ക്.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.  


Latest Related News