Breaking News
ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു |
കോവിഡ് പ്രതിസന്ധി : വ്യോമഗതാഗതം പഴയ നിലയിലെത്താൻ മൂന്നുവർഷമെങ്കിലും വേണ്ടിവരുമെന്ന് റിപ്പോർട്ട് 

May 02, 2020

May 02, 2020

ദുബായ് : കോവിഡ് വ്യാപനം ആഗോളതലത്തിലുണ്ടാക്കിയ പ്രതിസന്ധിയെ തുടർന്ന് തകർച്ച നേരിടുന്ന വ്യോമഗതാഗത മേഖല പൂർവസ്ഥിതിയിലെത്താൻ മൂന്നുവർഷമെങ്കിലും വേണ്ടിവരുമെന്ന് റിപ്പോർട്ട്. ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ വിമാനക്കമ്പനികളായ യു.എ.ഇ ആസ്ഥാനമായ എമിറേറ്റ്‌സും ഇത്തിഹാദ് എയർവേയ്‌സുമാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ബിസിനസ് കൗൺസിൽ ഒരുക്കിയ വീഡിയോ കോൺഫറൻസിലാണ് ഇരുകമ്പനികളുടെയും മേധാവികൾ ഇത്തരമൊരു നിരീക്ഷണം പങ്കുവെച്ചത്. 


ലോകത്തെ എൺപത്തിയഞ്ച് ശതമാനം വിമാനക്കമ്പനികളും പാപ്പരായി മാറിയേക്കാമെന്നും, രാജ്യങ്ങൾ വേണ്ടവിധത്തിൽ ഇടപെട്ടില്ലെങ്കിൽ ഈ വർഷം അവസാനിക്കുമ്പോഴേക്കും ഇവ അടച്ചുപൂട്ടേണ്ടി വരുമെന്നും ഇരുവരും പറഞ്ഞു. കഴിഞ്ഞ മാസം തന്നെ സർവീസ് നിർത്തി വെച്ച എമിറേറ്റ്‌സും ഇത്തിഹാദും വിദേശികളെ പുറത്തെത്തിക്കാനുള്ള നാമമാത്രമായ സർവീസുകൾ മാത്രമാണ് നടത്തിയത്. ഇരുകമ്പനികളും ജീവനക്കാരുടെ വേതനം ഗണ്യമായി വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഖത്തർ എയർവേയ്‌സ് ഉൾപെടെയുള്ള മറ്റു പ്രമുഖ വിമാനക്കമ്പനികളും ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്.

നേരത്തെ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്ത്യൻ എയർലൈൻസ് ഉൾപെടെ,ഏഷ്യൻ രാജ്യങ്ങളിലെ മറ്റു വിമാനക്കമ്പനികളും ഏതുതരത്തിലായിരിക്കും ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കുകയെന്ന് വരും ദിവസങ്ങളിലെ മനസിലാകൂ.അതേസമയം,രാജ്യാന്തര വ്യോമയാനമേഖലയിലുണ്ടാവുന്ന പ്രതിസന്ധി വിമാനനിരക്കിലും പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.   


Latest Related News