Breaking News
ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം | ഷാർജയിൽ വ്യാഴാഴ്ച വരെ ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറിൽ പ്രമുഖ ട്രേഡിങ്ങ് കമ്പനിയിലേക്ക് ജൂനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | അനില്‍ 25 ലക്ഷം വാങ്ങി, തിരിച്ചു തന്നു; ശോഭാ സുരേന്ദ്രന്‍ 10 ലക്ഷം വാങ്ങിയിട്ട് തിരിച്ചു തന്നില്ല; ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍ | ‘ഗാന്ധി എന്ന് ചേർത്ത് ഉച്ചരിക്കാൻ അർഹതയില്ലാത്ത നാലാംകിട പൗരൻ’: രാഹുലിനെതിരെ അധിക്ഷേപവുമായി പി.വി. അൻവർ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്  | എ.എഫ്.സി U23 ഏഷ്യൻ കപ്പ് : ക്വാർട്ടർ ഫൈനൽ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു |
ഖത്തർ-ഫ്രഞ്ച് സംയുക്ത സംരംഭം,40 മെട്രിക് ടണ്‍ ഓക്സിജന്‍ കൂടി ഇന്ത്യയിലേക്കയച്ചു 

May 06, 2021

May 06, 2021

ദോഹ : കോവിഡ് ദുരിതത്തില്‍ വലയുന്ന ഇന്ത്യയിലേക്ക് കൂടുതൽ വൈദ്യസഹായം എത്തിക്കാൻ ഖത്തർ ശ്രമങ്ങൾ ഊർജിതമാക്കി.ഇതിന്റെ ഭാഗമായി ഖത്തര്‍-ഫ്രഞ്ച് സംയുക്ത സംരംഭമായി നാല്‍പ്പത് മെട്രിക് ടണ്‍ ഓക്സിജൻ കൂടി  അടിയന്തിരമായി ഇന്ത്യയിലേക്ക് കയറ്റി അയച്ചു.. ഖത്തറിലെ ഫ്രഞ്ച് അംബാസഡറുടെ പരിശ്രമഫലമായി ഫ്രാന്‍സാണ് ഇതിനായുള്ള രണ്ട് ക്രയോജനിക് ടാങ്കറുകള്‍ സംഭാവന ചെയ്തത്. ടാങ്കറുകളില്‍ നിറയ്ക്കാനുള്ള ഓക്സിജന്‍ ഖത്തര്‍ നൽകി.

ടാങ്കറുകള്‍ ഇന്ത്യയിലേക്കെത്തിക്കുന്നതിനായി ഇന്ത്യന്‍ നാവിക സേനയുടെ INS ത്രികാന്ത് കപ്പല്‍ കഴിഞ്ഞ ദിവസം  ദോഹയിലെത്തിയിരുന്നു.. ടാങ്കറുകള്‍ കപ്പലിലേക്ക് മാറ്റുന്ന ജോലികളും പൂര്‍ത്തിയായതോടെ ഇന്ന്  രാവിലെ ദോഹയിൽ നിന്ന് കപ്പൽ യാത്ര തിരിച്ചു. കപ്പല്‍ രണ്ട് ദിവസം കൊണ്ട് ഡല്‍ഹിയിലെത്തും.

കപ്പൽ ദോഹ തുറമുഖത്തു നിന്നും പുറപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ഖത്തറിലെ ഇന്ത്യൻ എംബസി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. 

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.

Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News