Breaking News
ഖത്തറിൽ ഉണ്ടായിട്ടും കുഞ്ഞിന്റെ മുഖം കണ്ടത് എട്ടുമാസങ്ങൾക്ക് ശേഷം,ജയിൽ മോചിതരായി നാട്ടിലെത്തിയ ദമ്പതികൾ മനസ് തുറക്കുന്നു  | 2020 ലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പുരസ്‌കാരം ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചു | സൗദിയിൽ രണ്ട് കോവിഡ് വാക്സിൻ എടുത്ത പള്ളി ഇമാമിന് കോവിഡ് സ്ഥിരീകരിച്ചു  | 2021-22 അധ്യയന വർഷം : ഖത്തറിലെ സ്‌കൂളുകള്‍ ഓഗസ്റ്റ് 29 ന്  തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം | ഖത്തറില്‍ കൊവിഡ്-19 രോഗത്തിനൊപ്പം ഹൃദ്രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; ബാധിക്കുന്നവരില്‍ കൂടുതലും ചെറുപ്പക്കാര്‍ | മലപ്പുറം കൂട്ടായി സ്വദേശി റാസൽ ഖൈമയിൽ നിര്യാതനായി   | ഹെലിക്കോപ്റ്റർ അപകടം,എം.എ.യൂസഫലിയുടെ ശസ്ത്രക്രിയ വിജയകരമെന്ന് ലുലു ഗ്രൂപ്പ് | അഹമ്മദ് ബിന്‍ അലി സ്ട്രീറ്റില്‍ താല്‍ക്കാലിക ഗതാഗത നിരോധനം | ഖത്തറിൽ നാളത്തെ ജുമുഅ നമസ്കാരം : രണ്ടാമത്തെ ബാങ്കിന് 10 മിനുട്ട്  മുമ്പ് മാത്രം പള്ളിയിൽ പ്രവേശിക്കാൻ അനുമതി  | പൊന്നാനി സ്വദേശി ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചു  |
കോവിഡ് വ്യാപനം : ഒമാനിലും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

April 01, 2021

April 01, 2021

മസ്കത്ത് : കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഒമാനിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്തേണ്ടതില്ലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.സർക്കാർ, സ്വകാര്യ, ഇന്റർനാഷണൽ സ്കൂളുകൾക്ക് ഇത് ബാധകമായിരിക്കും.പന്ത്രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്ക് മാത്രം പ്രാക്ടിക്കൽ ക്ലാസുകൾ പോലുള്ള അത്യാവശ്യ പഠന സംവിധാനങ്ങൾക്കായി സ്കൂളുകളിൽ എത്താൻ അനുമതിയുണ്ട്.

ഇതിനു പുറമെ എല്ലാതരം കായികവിനോദങ്ങൾക്കും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. ഔദ്യോഗികമായതും അല്ലാത്തതുമായ മുഴുവൻ കായിക പ്രവർത്തനങ്ങൾക്കും വിലക്ക് ബാധകമാണ്. വിലക്ക് ഇന്ന് (ഏപ്രിൽ 1) മുതൽ നിലവിൽ വരും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കോവിഡ് വ്യാപനം പ്രതിരോധിക്കാൻ പ്രഖ്യാപിച്ച രാത്രിയാത്രാ വിലക്ക് ഒമാനിൽ തുടരുകയാണ്.. ഏപ്രിൽ എട്ട് വരെയുള്ള പത്ത് ദിവസ കാലയളവിലാണ് രാത്രി എട്ടു മുതൽ പുലർച്ചെ അഞ്ച് വരെ വിലക്ക് പ്രാബല്യത്തിലുണ്ടാവുക.

രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ച് മണി വരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതിന് ഒപ്പം വാഹന സഞ്ചാരത്തിനും ആളുകൾ പുറത്തിറങ്ങുന്നതിനും വിലക്കുണ്ട്. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് ഇളവ് അനുവദിക്കുന്നത്.. രാത്രിയാത്രാ വിലക്ക് കണക്കിലെടുത്ത് മുവാസലാത്ത് ബസ് സർവീസുകളുടെ സമയക്രമം പുനക്രമീകരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലേക്ക് പോകുന്നവരും വന്നിറങ്ങുന്നവരും യാത്രയ്ക്ക് ഇളവ് ലഭിക്കും. യാത്രക്കാരെ കൊണ്ടുവിടാനും സ്വീകരിക്കാൻ പോകുന്നതിനും ഒരാൾക്ക് ഒപ്പം പോകാനും അനുമതിയുണ്ടാകും.

ഇവർ ചെക്ക് പോയിന്റുകളില്‍ വിമാനടിക്കറ്റ് തെളിവായി കാണിച്ചാൽ മതിയാകും. ലോക്ഡൗൺ മുൻനിർത്തി വ്യാപാര, വാണിജ്യ സ്ഥാപനങ്ങളെല്ലാം പ്രവർത്തന സമയം ക്രമീകരിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുന്നതിന് ഗവർണറ്റേുകൾക്ക് ഉള്ളിലടക്കം വിവിധ പ്രദേശങ്ങളിൽ റോയൽ ഒമാൻ പൊലീസും മറ്റ് സുരക്ഷാ വിഭാഗങ്ങളും ചെക്ക്പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

രാജ്യത്ത് തിരിച്ചെത്തുന്നവർക്ക്  ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്‍റൈന്‍ ലഭിക്കുന്നതിന് ഹോട്ടലുകൾ  സഹല വഴി ബുക്ക് ചെയ്യണമെന്ന് അധികൃതർ നേരത്തെ നിർദേശിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News

 
[12:25, 08/04/2021] Cxg Ashwin: