Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഇനി വിരൽ നക്കരുത്,കെ.എഫ്.സി പരസ്യവാചകം പിൻവലിച്ചു 

August 26, 2020

August 26, 2020

ഡബ്ലിന്‍: 64 വര്‍ഷമായി ഉപയോഗിക്കുന്ന 'ഫിംഗര്‍ ലിക്കിങ് ഗുഡ്' എന്ന പരസ്യവാചകം ‌ കെ.എഫ്.സി പിൻവലിച്ചു.. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  ഈ പരസ്യവാചകം തികച്ചും അനുചിതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി.

'നിലവിലെ സാഹചര്യത്തില്‍ ഒട്ടും യോജിക്കാത്ത പരസ്യവാചകമാണിത്. ഇത് ബോധ്യമായതിനാലാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്.' -കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ കാതറിന്‍ റ്റാന്‍ ഗില്ലെപ്സി പറഞ്ഞു. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കൈകള്‍ കഴുകാതെ കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത് എന്നത്. ഇത് പല സ്ഥാപനങ്ങളും നിരന്തരം ഉപഭോക്താക്കളോട് ആവശ്യപ്പെടാറുണ്ട്.

ഇത്തരമൊരു  സാഹചര്യത്തില്‍ ഈ പരസ്യ വാചകം ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് കമ്പനിയുടെ വിശ്വാസം.. ഉചിതമായ സമയത്ത് പരസ്യ വാചകം തിരികെ കൊണ്ടുവരുമെന്നും കമ്പനി  വ്യക്തമാക്കി. പരസ്യവാചകം മറച്ചു പിടിച്ചുള്ള കെ.എഫ്.സിയുടെ പരസ്യവീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.      


Latest Related News