Breaking News
ഒറീഡൂവിന്റെ നാലാമത് മിനി ഷോപ്പ് ഓണ്‍ വീല്‍ പ്രവര്‍ത്തനം തുടങ്ങി | സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ശസ്ത്രക്രിയ; വിജയകരമെന്ന് സൗദി അറേബ്യ (വീഡിയോ) | വയോധികര്‍ക്ക് കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ വീട്ടിലെത്തും; ഈ വര്‍ഷം അവസാനത്തോടെ ഖത്തറിലെ 90 ശതമാനം ജനങ്ങള്‍ക്കും വാക്‌സിന്‍ | ഖത്തറിലെ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് ഇന്‍ഷുറന്‍സ് നിര്‍ബന്ധം | അൽ ഉല കരാറിൽ ഖത്തറും ഈജിപ്തും തമ്മിൽ ചർച്ച നടത്തി | നാദാപുരത്ത് പൊള്ളലേറ്റ കുടുംബാംഗങ്ങളിൽ ഗൃഹനാഥൻ മരിച്ചു  | മൊഡേണ, ഫൈസര്‍ വാക്‌സിനുകള്‍ സമാനമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം; സാമ്യങ്ങളും വ്യത്യാസങ്ങളും ഇങ്ങനെ | അല്‍ ഉല കരാര്‍: ഖത്തറും യു.എ.ഇയും കുവൈത്തിൽ കൂടിക്കാഴ്ച നടത്തി | ഖത്തറില്‍ തൊഴിലാളികള്‍ക്ക് തൊഴിൽ മാറാന്‍ കഴിയുന്നത് മൂന്ന് തവണയായി നിജപ്പെടുത്തണമെന്ന് ശൂറ കൗണ്‍സില്‍ | നാദാപുരം ചെക്യാട് ഒരു കുടുംബത്തിലെ നാലു പേർ പൊള്ളലേറ്റ നിലയിൽ  |
കോവിഡ് : വിവിധ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസി രജിസ്‌ട്രേഷനുള്ള ലിങ്കുകൾ 

May 02, 2020

May 02, 2020

ദോഹ : ഗൾഫിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ മുഴുവൻ ഗൾഫ് രാജ്യങ്ങളും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി.കുടുംബത്തിലെ ഓരോ വ്യക്തിയും പ്രത്യേകം ഫോം പൂരിപ്പിക്കണം. വിവിധ കമ്പനികളിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഓരോ തൊഴിലാളിയും പ്രത്യേകം രജിസ്റ്റർ ചെയ്യണം. യാത്രക്കുള്ള നിബന്ധനകള്‍ പിന്നീട് അറിയിക്കും. ഇന്ത്യന്‍ ഭരണകൂടത്തിന്റെയും ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം. കോവിഡ് 19മായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പാലിക്കുമെന്ന് ഉറപ്പ് നൽകണമെന്ന് അപേക്ഷാ ഫോറത്തിൽ പ്രത്യേകം പറയുന്നുണ്ട്.
വിവിധ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസികൾ വഴി രജിസ്റ്റർ ചെയ്യാനുള്ള ലിങ്കുകൾ ഇവയാണ് :
 

ഖത്തർ
 https://forms.gle/SeB52ZJymC8VR8HN8

യു.എ.ഇ
https://cgidubai.gov.in/covid_register/

സൗദി അറേബ്യ
https://t.co/K5Hbmr4cFP

ഒമാൻ
https://docs.google.com/forms/d/e/1FAIpQLSfh_FmNRLorssEjf5w0ciMc0TgxjOuFFdB-Au_qxauEzaTzYQ/viewform

കുവൈത്ത്
https://indembkwt.com/eva/

ബഹ്‌റൈൻ
https://docs.google.com/forms/d/e/1FAIpQLScDg2kCuhQ4LPo2zwEYXwNXNeDcAR-22IM0wJCAK4Ok0emo4Q/viewform
 
വിമാന സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരം ശേഖരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും എല്ലാ എംബസികളും അറിയിച്ചിട്ടുണ്ട്.. സര്‍ക്കാറില്‍നിന്ന് വിവരം ലഭിച്ചാല്‍ എംബസി അറിയിക്കും. നാട്ടിലെത്തിയാല്‍ പതിനാലു ദിവസം സ്വന്തം ചെലവില്‍ നിര്‍ബന്ധിത ക്വാറന്റൈയിനില്‍ കഴിയുമെന്ന ഉറപ്പും അപേക്ഷകന്‍ നല്‍കേണ്ടതുണ്ട്.

കുവൈത്ത്​ സിറ്റി: നാട്ടിലേക്ക്​ മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക്​ രജിസ്​റ്റര്‍ ചെയ്യാന്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി. പ്രവാസികള്‍ക്ക്

രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ പ്രത്യേക പേജ് സജ്ജീകരിച്ചു. https://indembkwt.com/eva/ എന്ന ലിങ്കില്‍ കയറി രെജിസ്റ്റര്‍ ചെയ്യാം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.      


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News