Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികൾ കൂടി മരിച്ചു,മൂന്ന് മരണങ്ങളും യു.എ.ഇയിൽ 

April 22, 2020

April 22, 2020

ദുബായ് : ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം കഴിഞ്ഞ രണ്ട് ദിസത്തിനിടെ ഗണ്യമായി ഉയർന്നു.ഇന്ന് (ബുധനാഴ്ച) മാത്രം മൂന്ന് മലയാളികളാണ് യു.എ.ഇ യിൽ കോവിഡ് ബാധിച്ച് മരിച്ചത്.

 ഗുരുവായൂര്‍ കോട്ടപ്പടിക്കടുത്ത് താഴിശേരി സ്വദേശി പനക്കല്‍ ബാബുരാജ് (55) ആണ് ദുബായില്‍ ഇന്ന് കോവിഡ്  ബാധിച്ചു മരിച്ച ഒടുവിലത്തെ  മലയാളി. റെന്റ് എ കാര്‍ കമ്പനിയിൽ ജീവനക്കാരനായിരുന്നു. 6 മാസം മുമ്പാണ് നാട്ടിൽ നിന്നും ദുബായിൽ തിരിച്ചെത്തിയത്.പനക്കല്‍ പരേതനായ കുമാറിന്റെയും സുലോചനയുടെയും മകനാണ്. ഭാര്യ: സ്നേഹ. മകന്‍ : ഒരു മകനുണ്ട്.  സംസ്കാരം ഇന്ന് ദുബായില്‍ നടക്കും. റെന്റ് എ കാര്‍ കമ്പനി  ജീവനക്കാരനായിരുന്നു. 6 മാസം മുമ്പാണ് നാട്ടിൽ നിന്നും ദുബായിൽ തിരിച്ചെത്തിയത്.

 

അജി ഗോപിനാഥ്  .  

അജി ഗോപിനാഥ്

വടകര പുത്തൂർ 110 കെവി സബ്‌സ്റ്റേഷന് സമീപം താമസിക്കുന്ന ഒതയോത് അഷ്‌റഫ്(62) ആണ് ഇന്ന് രാവിലെ ദുബായിൽ മരണപ്പെട്ടത്.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നേരത്തെ കുവൈത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും  രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പിന്നീട് ബറക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന അഷ്‌റഫ് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. 
കഴിഞ്ഞ 20 വർഷമായി ദുബായിലുള്ള അഷ്‌റഫ് ഹൈപ്പർമാർക്കറ്റിൽ മാനേജരായി ജോലിചെയ്തു വരികയായിരുന്നു.
ലൈലയാണ് ഭാര്യ. ഖത്തറിലുള്ള ജംനാസ് ഉൾപ്പെടെ രണ്ടു മക്കളുണ്ട്. . മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം ദുബായിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

പത്തനംതിട്ട കോട്ടാങ്ങല്‍ പുത്തൂര്‍പ്പടി തടത്തില്‍ പടിഞ്ഞാറേതില്‍ അജി ഗോപിനാഥ്  അബുദാബിയിലാണ് മരിച്ചത്. യൂണിവേഴ്‌സല്‍ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയിൽ  ഉദ്യോഗസ്ഥനായിരുന്നു. 42 വയസായിരുന്നു.  രേഖ എന്ന സോനുവാണ് ഭാര്യ. രണ്ടു മക്കളും  ഭാര്യയും  ഭാര്യാമാതാവും  അബുദാബിയിലുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണ്.  

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ആറ് പേരാണ് യു.എ.ഇ യിൽ മാത്രം കോവിഡ്  ബാധിച്ചു മരണപ്പെട്ടത്.പാലക്കാട് ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ലിക്കുറുശ്ശി സ്വദേശി അഹ്മദ് കബീർ (47), പത്തനംതിട്ട തുമ്പമൺ സ്വദേശി കോശി സഖറിയ (മനോജ്-51).കാസർകോഡ്  കുമ്പള മന്നിപ്പാടി സ്വദേശി  മുഹമ്മദിന്റെ  മകൻ ഹമീദ് ബാവാരിക്കല്ല് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽ കോവിഡ് ബാധിച്ചു മരണപ്പെട്ട മറ്റു മലയാളികൾ.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക 


Latest Related News