Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
കൊറോണാ ഭീതി, യു.എ.ഇ യിൽ വിമാനടിക്കറ്റുകൾ റദ്ദാക്കുന്നവരുടെ എണ്ണം വർധിക്കുന്നു

March 13, 2020

March 13, 2020

ദുബായ് : കോവിഡ് 19 ഭീതിയിൽ നിരവധി രാജ്യങ്ങൾ വിമാന സർവീസുകൾ റദ്ദാക്കുന്ന പശ്ചാത്തലത്തിൽ യു.എ.ഇ യിൽ നിന്നും പുറത്തേക്ക് യാത്രചെയ്യുന്നവരുടെ എണ്ണം കുറയുന്നതായി ട്രാവൽ ഏജൻസികൾ. നേരത്തെ ടിക്കറ്റുകൾ ബുക്ക് ചെയ്ത പലരും ടിക്കറ്റ് റദ്ദാക്കുകയോ യാത്ര നീട്ടിവെക്കുകയോ ചെയ്യുന്നത് വർധിക്കുകയാണ്. 60 മുതൽ 80 ശതമാനം യാത്രക്കാർ വരെ ഇത്തരത്തിൽ യാത്രകൾ മാറ്റിവെച്ചിട്ടുണ്ടെന്ന് ദുബായിലെ സ്മാർട്ട് ട്രാവൽസ് മാനേജിങ് ഡയറക്റ്റർ അഫി അഹമ്മദ് അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.ദുബായിൽ നിന്നും സൗദി,ബഹ്‌റൈൻ,കുവൈത്ത് എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ് ഇവരിൽ ഭൂരിഭാഗവും.

യു.എ.ഇ യിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരിൽ പലരും സ്‌കൂൾ അവധിക്കാലത്ത് കുടുംബത്തെ കൊണ്ടുവരാറുണ്ടെങ്കിലും ഭൂരിഭാഗവും ഈ തീരുമാനത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കുടുംബത്തിനായി നേരത്തെ ടിക്കറ്റുകൾ ബുക്ക് ചെയ്ത പലരും ടിക്കറ്റ് തുക തിരികെ ലഭിക്കാനുള്ള നെട്ടോട്ടത്തിലാണ്. യു.എ.ഇ യിൽ നിന്നും പുറത്തേക്കുള്ള ബിസിനസ്-ടൂറിസം യാത്രകൾ 90 ശതമാനവും നിർത്തിവെച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്തേക്കുള്ള അനിവാര്യമല്ലാത്ത എല്ലാ യാത്രകളും നിർത്തിവെക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിരുന്നു.യു.എ.ഇ ക്ക് പുറത്ത് പഠിക്കുന്ന വിദ്യാർഥികൾ തിരിച്ചെത്തുമ്പോൾ 14 ദിവസം കരുതൽ വാസത്തിൽ കഴിഞ്ഞ ശേഷം രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും നിർദേശിച്ചിട്ടുണ്ട്. അതിനാൽ നിലവിൽ യു.എ.ഇയിലുള്ള വിദ്യാർത്ഥികളിൽ ഭൂരിഭാഗവും സ്വദേശത്ത് തന്നെ തുടരുകയാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News