Breaking News
ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  | ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ അടച്ചിടും | ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ |
സംസ്ഥാനം പൂർണമായി അടച്ചിട്ടാലും അവശ്യവസ്തുക്കൾക്ക് തടസ്സമുണ്ടാവില്ല,ഇന്നും നാളെയും കടകളിൽ തിരക്കുകൂട്ടരുതെന്ന് നിർദേശം 

May 06, 2021

May 06, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മെയ് 8 മുതൽ 16 വരെ സംസ്ഥാനം പൂർണമായും അടച്ചിടും.സംസ്ഥാനത്ത് നിലവിലുള്ള മിനി ലോക്‌ഡോൺ സമ്പൂർണ ലോക്‌ഡോണാക്കി നിയന്ത്രണങ്ങൾ കർശനമാക്കാനാണ് തീരുമാനം.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമായിരിക്കും തുറക്കുക. ഇതിന് പ്രത്യേക സമയം നിശ്ചയിക്കും. ആശുപത്രി, കോവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. നിയന്ത്രണങ്ങള്‍ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മാത്രം നാൽപതിനായിരത്തിലേറെ രോഗികളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 25.69 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് നിയന്ത്രിക്കാനാണ് സർക്കാർ ശ്രമം.

എന്നാൽ ആവശ്യവസ്തുക്കളുടെ ലഭ്യതക്ക് കുറവുണ്ടാവില്ല.ഭക്ഷ്യവസ്തുക്കളുമായി എത്തുന്ന ചരക്കു വാഹനങ്ങൾക്കും നിയന്ത്രണമുണ്ടാവില്ല.അതുകൊണ്ടുതന്നെ ലോക്‌ഡോൺ തുടങ്ങുന്നതിനു മുമ്പുള്ള രണ്ടു ദിവസങ്ങളിൽ ജനങ്ങൾ കൂട്ടത്തോടെ കടകളിൽ എത്തരുതെന്ന് അധികൃതർ പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.പ്രവാസികൾ നാട്ടിലുള്ള കുടുംബാംഗങ്ങൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകണം.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.

Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758
ന്യൂസ്‌റൂം വാട്സ്ആപ് ഗ്രൂപ്പിൽ പുതുതായി ചേരാൻ https://chat.whatsapp.com/COcePZRxXYc5lGXcXjz1C7


Latest Related News