Breaking News
മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  |
ഖത്തറിൽ ഓൺലൈൻ ടാക്‌സികൾക്കിടയിൽ മത്സരം മുറുകുന്നു, കോളോ ടാക്സി മിനിമം നിരക്ക് ആറ് റിയാലാക്കി കുറച്ചു

April 11, 2021

April 11, 2021

ദോഹ: ഖത്തറിലെ ലിമോസിന്‍ ടാക്‌സി സേവനമായ കോളോയില്‍ ഇന്ന് മുതല്‍ മിനിമം നിരക്ക് 6 റിയാലാക്കി. കോവിഡ് പ്രോട്ടോക്കോളും സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് കോളോ സര്‍വ്വീസുകള്‍ നടത്തുകയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ക്രൈഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സുരക്ഷിതമായി ക്യാഷ്ലെസ് പെയ്മെന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും കോളോയുടെ അപ്ലിക്കേഷന്‍ ലഭിക്കും.

അതേസമയം നിരക്കിളവ് ഡ്രൈവര്‍മാര്‍ക്ക് പ്രയാസം സൃഷ്ടിക്കില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു.. ആറ് റിയാല്‍ ഉപഭോക്താവില്‍ നിന്ന് ലഭിക്കുമ്പോള്‍ അത് മുഴുവനായും ഡ്രൈവര്‍ക്ക് ലഭിക്കും. 8 റിയാലിന് മുകളിലുള്ള തുകക്ക് മാത്രമാണ് കമ്മീഷന്‍ ഈടാക്കുകയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.അതേസമയം, ഓണ്‍ലൈന്‍ ടാക്‌സി ആപ്പുകള്‍ തമ്മിലുള്ള മല്‍സരം ഖത്തറിൽ മുറുകുകയാണ്.യുബർ ഉൾപെടെയുള്ള കുത്തക കമ്പനികൾ ഡ്രൈവർമാരുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്യുന്നത് വർധിച്ചപ്പോഴാണ് മലയാളികൾ ഉൾപെടെയുള്ള ഇന്ത്യക്കാരുടെ നേതൃത്വത്തിൽ പുതിയ കമ്പനികൾ രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയത്. സ്വന്തമായി കാറുകളോ ഡ്രൈവർമാരോ ഇല്ലാത്ത വൻകിട കമ്പനികൾ യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന നിരക്കിൽ നിന്ന് തുച്ഛമായ കമ്മീഷൻ മാത്രമാണ് ഡ്രൈവർമാർക്ക് നൽകിയിരുന്നത്.ഇതിനെ മറികടക്കാൻ ലക്ഷ്യമാക്കിയാണ് പുതിയ ഓൺലൈൻ ടാക്‌സികൾ രംഗത്ത് എത്തുന്നത്.ഒന്നിലധികം ഇത്തരത്തിലുള്ള കമ്പനികൾ കൂടി ഉടൻ സർവീസ് തുടങ്ങുമെന്നാണ് വിവരം.

എന്നാൽ ഓൺലൈൻ ടാക്‌സികൾ തമ്മിലുള്ള ഇത്തരം മത്സരങ്ങൾ തങ്ങൾക്ക് തിരിച്ചടിയായേക്കുമെന്ന് ചില ഡ്രൈവർമാർ അഭിപ്രായപ്പെടുന്നു. . കോവിഡ് സാഹചര്യത്തില്‍ പൊതുവേ ഓട്ടം കുറവാണെന്നിരിക്കെ,പെട്രോള്‍ നിരക്ക് കൂടുകയും യാത്രാ നിരക്ക് കുറയുകയും ചെയ്യുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അവർ പറയുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News