Breaking News
മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  |
ദോഹയിലെ നൈസ് വാട്ടർ ഉടമ ബദറുസ്സമാന്റെ പിതാവും അധ്യാപകനുമായ സി.ടി അബ്ദുൽ ജബ്ബാർ മാസ്റ്റർ നിര്യാതനായി 

January 21, 2021

January 21, 2021

ദോഹ : ചേന്ദമംഗല്ലൂരിലെ  പണ്ഡിതനും അധ്യാപകനുമായിരുന്ന  സി ടി അബ്ദുൽ ജബ്ബാ ർമാസ്റ്റർ നാട്ടിൽ നിര്യാതനായി.പള്ളുരുത്തി,തിരുവമ്പാടി ഗവ.ഹൈസ്‌കൂളുകളിൽ  അധ്യാപകനായി വിരമിച്ചതാണ്.മക്കൾക്കൊപ്പം യു.എ.ഇയിലായിരുന്ന ഇദ്ദേഹത്തെ രോഗബാധിതനായതിനെ തുടർന്ന് കഴിഞ്ഞയാഴ്ചയാണ് അജ്മാനിൽ നിന്ന് എയർ ആംബുലൻസിൽ നാട്ടിലെത്തിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ഭാര്യ മറിയം.ഖത്തറിലെ നൈസ് വാട്ടർ,സിഗ്മ പ്ലാസ്റ്റിക്സ് എന്നീ കമ്പനികളുടെ ഉടമ ബദറുസ്സമാൻ,ഷംസു(ഹാബിറ്റാറ്റ് സ്‌കൂൾ,യു.എ.ഇ),അദീബ്,അനീസ്(യു.എ.ഇ),നസീം,നസീബ എന്നിവർ മക്കളാണ്.മുൻ ഖത്തർ പ്രവാസിയും എഴുത്തുകാരനുമായ സി.ടി.അബ്ദുൽ റഹീം(ദയാപുരം) സഹോദരനാണ്.
ഖബറടക്കം ളുഹർ നമസ്കാരാനന്തരം (ഉച്ചക്ക് 1 മണിക്ക്) ചേന്ദമംഗല്ലൂർ ഒതയമംഗലം ഖബർസ്ഥാനിൽ.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News