Breaking News
ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം |
കൊവിഡ് വ്യാപനം: ഗൾഫിൽ ഉൾപെടെ ഇത്തവണ സിബിഎസ്‌ഇ പത്താംതരം പരീക്ഷ ഉണ്ടാവില്ല,പന്ത്രണ്ടാംക്ലസ് പരീക്ഷ നീട്ടി 

April 14, 2021

April 14, 2021

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മെയ് മാസത്തില്‍ നടത്താനിരുന്ന സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി. എന്നാല്‍, 12ാം ക്ലാസ് പരീക്ഷകള്‍ നീട്ടിവച്ചു. മെയ് 30 വരെയാണ് പരീക്ഷകള്‍ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് തീരുമാനം. പ്ലസ്ടു പരീക്ഷ നടത്തുന്നത് സംബന്ധിച്ച ഷെഡ്യൂള്‍ ജൂണ്‍ ഒന്നിന് ശേഷം ബോര്‍ഡ് പ്രഖ്യാപിക്കും. പരീക്ഷകള്‍ ഓണ്‍ലൈനായാണോ നടത്തുന്നതെന്ന കാര്യവും പിന്നീട് തീരുമാനിക്കും.

പത്ത്, പന്ത്രണ്ട് ക്‌ളാസുകളിലേക്കുള്ള പരീക്ഷ മെയ് നാലിന് നടത്താനായിരുന്നു നേരത്തെ സി.ബി.എസ്.ഇ തീരുമാനിച്ചിരുന്നത്. ജൂൺ ഒന്നിന് സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷം പന്ത്രണ്ടാം ക്‌ളാസ്സിലെ പരീക്ഷ തിയ്യതി പ്രഖ്യാപിക്കും. പരീക്ഷയുടെ രണ്ടാഴ്ച മുമ്പ് തിയ്യതി പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സ്‌കൂളുകൾക്കും ഇത് ബാധകമായിരിക്കും.ഇന്റേണല്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും.

 10ാതരം വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനമുണ്ടാവുക. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ സിബിഎസ്‌ഇ പൊതുപരീക്ഷകള്‍ റദ്ദാക്കുകയോ, ഓണ്‍ലൈനായി നടത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയനേതാക്കളും ഉള്‍പ്പടെയുളളവര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അടിയന്തരയോഗം ചേര്‍ന്നത്.

എഴുത്തുപരീക്ഷ നടത്തുന്നതിന് പകരം ഇന്റേണല്‍ വിലയിരുത്തല്‍ നടത്തണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടെ സംഘടനയും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. 12ാം ക്ലാസ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച്‌ സ്ഥിതിഗതികള്‍ 2021 ജൂണ്‍ 1 ന് ബോര്‍ഡ് അവലോകനം ചെയ്യും. തുടര്‍ന്ന് വിശദാംശങ്ങള്‍ പുറത്തുവിടും. പരീക്ഷ ആരംഭിക്കുന്നതിന് കുറഞ്ഞത് 15 ദിവസം മുമ്പ്  നോട്ടീസ് നല്‍കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News