Breaking News
ഞങ്ങളെ മോചിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ പോയിരിക്കണമെന്ന് ബന്ദിയായ ഇസ്രായേൽ യുവാവ്,വീഡിയോ പുറത്തുവിട്ട് ഹമാസ്  | മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു |
കുവൈത്തിലെ ഫാമുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു,മനുഷ്യരിലേക്ക് പകരില്ലെന്ന് അറിയിപ്പ് 

March 11, 2021

March 11, 2021

കുവൈത്ത് : കുവൈത്തിലെ അല്‍ വഫ്ര, അല്‍ അബ്ദലി ഫാമുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. വൈറസ് പൊതുജനാരോഗ്യത്തിന് ഭീഷണിയല്ലെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

12 തരം വൈറസുകള്‍ മൂലമുണ്ടാകുന്ന വൈറല്‍ രോഗമാണ് 'പക്ഷിപ്പനി' എന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. ഇത് പ്രത്യേകമായി പക്ഷികളെ മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത്. ളരെ അപൂര്‍വ സന്ദര്‍ഭങ്ങളിലൊഴികെ ഇത് മനുഷ്യരിലേക്ക് പകരില്ലെന്നും അവർ അറിയിച്ചു.

പൊതുവായി വളർത്തുജീവികളുമായി ഇടപഴകുമ്പോൾ മാസ്ക്, കയ്യുറകള്‍ എന്നിവ ഉപയോഗിക്കുന്നത് ഏതെങ്കിലും
വൈറല്‍ രോഗങ്ങളില്‍ നിന്ന് മനുഷ്യരെ വലിയ തോതില്‍ സംരക്ഷിക്കുന്നുവെന്ന് അവര്‍ സൂചിപ്പിച്ചു.

പക്ഷിപ്പനി കേസുകള്‍ കണ്ടെത്തിയതിന് ശേഷം പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ അഫയേഴ്‌സ്, ഫിഷ് റിസോഴ്‌സസ് എന്നിവയിലെ വിദഗ്ധര്‍ അല്‍ വഫ്ര, അല്‍-അബ്ദാലി എന്നിവിടങ്ങളിലെ രണ്ട് ഫാമുകളില്‍ പരിശോധന നടത്തുകയും രോഗം ബാധിച്ച ആയിരക്കണക്കിന് കോഴികളെ കൊന്നൊടുക്കുകയും ചെയ്തു

സ്ഥിതി നിയന്ത്രണവിധേയമാണെന്നും പരിഭ്രാന്തി ആവശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ഈ ലിങ്കിൽ നിന്നും  newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക.ലിങ്ക് :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user


Latest Related News