Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ഖത്തറിനെതിരായ ഉപരോധം,നിർണായക പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കുമെന്ന് സൂചന 

December 04, 2020

December 04, 2020

ദോഹ : ഗൾഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടുള്ള സുപ്രധാനമായ അറിയിപ്പ് ഇന്ന് രാത്രിയോടെ തന്നെ ഉണ്ടായേക്കുമെന്ന് സൂചന.  കുവൈറ്റ് വിദേശകാര്യമന്ത്രി അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാ സുപ്രധാന പ്രഖ്യാപനം നടത്തുമെന്ന് അൽജസീറയും കുവൈറ്റ് ചാനലുകളും റിപ്പോർട്ട് ചെയ്തു.ഇതിനിടെ,2017 മുതൽ തുടരുന്ന സമവായ നീക്കങ്ങളിൽ പുരോഗതി കൈവരിച്ചതായി കുവൈറ്റ് വിദേശകാര്യമന്ത്രി ശൈഖ് അഹമ്മദ് നാസർ അൽ സബാഹ് വെള്ളിയാഴ്ച കുവൈത്ത് ടെലിവിഷനോട് പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് ഫലപ്രദമായ ചർച്ചയാണ് നടന്നതെന്നുംഎല്ലാ കക്ഷികളും ഒരു അന്തിമ ധാരണയിലെത്താനുള്ള താത്പര്യം പ്രകടിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.പ്രശ്നപരിഹാരത്തിനായി ശ്രമിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാരെദ് കുഷ്‌നർക്ക് നന്ദി അറിയിക്കുന്നതായും കുവൈത്ത് ടെലിവിഷനിലൂടെ വായിച്ചു കേൾപ്പിച്ച പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളിൽ ചില പുരോഗതി ഉണ്ടായിട്ടുണ്ടെന്ന്  ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ .ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുൽറഹ്മാന്‍ അല്‍ താനി നേരത്തെ അറിയിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News