Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ശിവലിംഗത്തെ സെക്സ് ടോയി ആക്കി,മുഹമ്മദ് നബിയെ അവഹേളിച്ചു,യുക്തിവാദിയെന്നവകാശപ്പെടുന്ന മലയാളി ദുബായിൽ അറസ്റ്റിൽ 

April 24, 2021

April 24, 2021

ദുബായ്: വിശ്വാസത്തെ വൃണപ്പെടുത്തിയെന്ന് ആരോപിച്ച്‌ ഖാദര്‍ പുതിയങ്ങാടിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഇടപെടുന്ന മലയാളി ദുബായിൽ അറസ്റ്റിലായി. യുക്തിവാദി, സ്വതന്ത്ര ചിന്തകന്‍ എന്ന ലേബലില്‍ പ്രവാചകന്‍ മുഹമ്മദ് നബിയേയും പത്‌നിമാരേയും കളിയാക്കിയെന്ന കേസിലാണ് അറസ്റ്റ് . ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ അസഭ്യ വാചകങ്ങളോടെ ശിവലിംഗത്തെ ഫേസ്‌ബുക്കില്‍ ചിത്രീകരിച്ച അബ്ദുള്‍ ഖാദര്‍ എന്ന ഖാദര്‍ പുതിയങ്ങാടിയ്‌ക്കെതിരെ ആരോപണങ്ങള്‍ സജീവമായിരുന്നു.

മുസ്ലിങ്ങളെല്ലാം തീവ്രവാദികളും അപരിഷ്‌കൃതരും ആണെന്ന തരത്തില്‍ സമൂഹ്യമാധ്യമങ്ങളില്‍ ഇയാൾ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.. ചര്‍ച്ചകളില്‍ ഒട്ടും നിലവാരം പുലര്‍ത്താത്ത ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയോട് അശ്ലീല ചാറ്റ് നടത്തിയതായും ആരോപണമുണ്ട്. കടുത്ത അവഹേളനം നടത്തുന്ന ഇയാള്‍ക്കെതിരെ ദുബായ് പോലീസിന്  പരാതി ലഭിക്കുകയായിരുന്നു. 

ഹിന്ദു വിശ്വാസം അനുസരിച്ച്‌ കോടിക്കണക്കിന് ആളുകള്‍ ആരാധിക്കുന്ന ശിവലിംഗത്തെ സ്ത്രീകള്‍ക്ക് ഉപയോഗിക്കാനുള്ള സെക്‌സ് ടോയ് എന്ന നിലയില്‍ അബ്ദുള്‍ ഖാദര്‍ പുതിയങ്ങാടി ചിത്രീകരിച്ചത്. മുതിര്‍ന്ന സ്ത്രീകള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ ലഭ്യമാണ് എന്ന എഴുത്തോടെയാണ് ശിവലിംഗത്തിന്റെ പടം അബ്ദുള്‍ ഖാദര്‍ ഫേസ്‌ബുക്കില്‍ പങ്കുവെച്ചത്.എന്നാൽ വിവാദമായതോടെ ഇയാൾ പോസ്റ്റ് പിൻവലിച്ചിരുന്നു.

യുഎഇ യിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും നിയമം അനുസരിച്ച് ഏതെങ്കിലും മതത്തെയോ വിശ്വാസത്തെയോ പരിഹസിക്കുന്നതും അവമതിക്കുന്നതും തുല്യ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News