Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ബ്ലാക്ക് ഫ്രൈഡേയ്ക്ക് മുന്നോടിയായി തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ആമസോണിനോട് ആംനസ്റ്റി ഇന്റർനാഷണൽ 

November 27, 2020

November 27, 2020

ന്യൂയോർക്ക്: ബ്ലാക്ക് ഫ്രൈഡേയോട് അനുബന്ധിച്ചുള്ള വലിയ വ്യാപാരം ലക്ഷ്യമിട്ട് തൊഴിലാളികളുടെ ആരോഗ്യം അപകടത്തിലാക്കരുതെന്ന് ഓണ്‍ലൈന്‍ കച്ചവട ഭീമനായ ആമസോണിനോട് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. മികച്ച തൊഴില്‍ സാഹചര്യങ്ങള്‍ ലഭിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തിന് ആമസോണ്‍ തടയിടുകയാണെന്നും ആംനസ്റ്റി ആരോപിച്ചു. 

സംഘടിക്കാനും കമ്പനിയുമായി വിലപേശാനുമുള്ള തൊഴിലാളികളുടെ ശ്രമങ്ങളെ ആമസോണ്‍ ദുര്‍ബ്ബലപ്പെടുത്തിയെന്ന് 'ആമസോണ്‍, തൊഴിലാളികള്‍ സംഘടിക്കട്ടെ' എന്ന തലക്കെട്ടില്‍ ആംനസ്റ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ (PDF) കുറ്റപ്പെടുത്തി. 

യു.കെയില്‍ ആമസോണ്‍ നിയമനടപടികളുടെ ഭീഷണി നേരിടുന്നുണ്ട്. കൂടാതെ അമേരിക്കയില്‍ കമ്പനി നിരീക്ഷണത്തിലാണ്. പോളണ്ടിലും ഫ്രാന്‍സിലും ആരോഗ്യ-സുരക്ഷാ വിഷയങ്ങളില്‍ കൃത്യമായി ഇടപെടുന്നതില്‍ ആമസോണ്‍ പരാജയപ്പെട്ടുവെന്നും ആംനസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ ആരോപിച്ചു. 

വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ സമയമായ ക്രിസ്മസ്, ബ്ലാക്ക് ഫ്രൈഡേ എന്നിവയോട് അടുക്കുമ്പോള്‍ തൊഴിലാളികളുടെ മനുഷ്യാവകാശങ്ങളെ മാനിക്കാനും അന്ത്രാരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങള്‍ പാലിക്കാനും ആമസോണിനോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.' -ആംനസ്റ്റി ഗവേഷകനായ ബാര്‍ബോറ സെര്‍നുസകോവ പ്രസ്താവനയില്‍ പറഞ്ഞു.-ആംനസ്റ്റി ഗവേഷകനായ ബാര്‍ബോറ സെര്‍നുസകോവ പ്രസ്താവനയില്‍ പറഞ്ഞു.

സ്വകാര്യതയ്ക്കുള്ള തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതില്‍ നിന്ന് ആമസോണ്‍വിട്ട് നില്‍ക്കണം. തൊഴിലാളികളുടെ സംഘടനാ പ്രവര്‍ത്തനത്തെ ഭീഷണിയായി കാണുന്നത് അവസാനിപ്പിക്കണം. തിരക്കേറിയ ക്രിസ്മസ് അവധിക്കാല വില്‍പ്പനയുടെ സീസണിന് മുമ്പായി ആമസോണ്‍ ഉല്‍പ്പാദനക്ഷമതയ്ക്കുള്ള ലക്ഷ്യങ്ങള്‍ പുനഃസ്ഥാപിച്ചുവെന്നും ആംനസ്റ്റി ആരോപിച്ചു. കൊവിഡ്-19 വ്യാപനത്തില്‍ നിന്ന് ജീവനക്കാരെ സംരക്ഷിക്കാന്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് വേണ്ടത്ര ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ആമസോണ്‍ വെയര്‍ഹൗസിലെ ഒരു തൊഴിലാളി ആരോപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് മാസം മുതല്‍ ഈ മാനദണ്ഡങ്ങള്‍ കമ്പനി താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ സമയത്ത് ആമസോണ്‍ റെക്കോര്‍ഡ് ലാഭമാണ് നേടിയത് എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ സമയത്ത് കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നതിനെക്കാള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് ആളുകള്‍ കൂടുതലായി ഉപയോഗിച്ചതോടെയാണ് ഒരു ലക്ഷം കോടി ഡോളര്‍ വിറ്റുവരവുള്ള കമ്പനിയായി ആമസോണ്‍ മാറിയത്. വ്യക്തിഗതമായി 20,000 കോടി ഡോളര്‍ സമ്പാദ്യമുള്ള ആദ്യ വ്യക്തിയായി ലോകത്തെ ഏറ്റവും വലിയ ധനികനായ വ്യക്തിയും ആമസോണ്‍ സി.ഇ.ഒയുമായ ജെഫ് ബെസോസ് മാറിയതും ഇതോടെയാണ്. 

'മഹാമാരിയുടെ കാലത്ത് ആരോഗ്യവും ജീവനും അപകടത്തിലാക്കിയാണ് ആമസോണ്‍ തൊഴിലാളികള്‍ അവശ്യവസ്തുക്കള്‍ നമ്മുടെ വീട്ടുവാതില്‍ക്കല്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നത. ഇതാണ് റെക്കോര്‍ഡ് ലാഭം നേടാന്‍ ആമസോണിനെ സഹായിച്ചത്. ഈ സാഹചര്യത്തില്‍ ഇതുമായി ഐക്യപ്പെടാനുള്ള ആമസോണിന്റെ ശ്രമം ആശങ്കാജനകമാണ്. ലോകത്തെ ഏറ്റവും ശക്തമായ കമ്പനികളിലൊന്നായ ആമസോണ്‍ ഇത് നന്നായി മനസിലാക്കണം.' -ബാര്‍ബോറ സെര്‍നുസകോവ പറഞ്ഞു.

അമേരിക്കയില്‍ താങ്ക്‌സ്ഗിവിങ്ങിനു ശേഷം വരുന്ന വെള്ളിയാഴ്ചയാണ് ബ്ലാക്ക് ഫ്രൈഡേ. യു.എസ്സില്‍ ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്ന സമയം കൂടിയാണ് ഇത്. കഴിഞ്ഞ വര്‍ഷത്തെ ബ്ലാക്ക് ഫ്രൈഡേയില്‍ യു.എസ്സില്‍ മാത്രം 720 കോടി ഡോളറിന്റെ ഡിജിറ്റല്‍ വരുമാനം ഉണ്ടായതായി ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വില്‍പ്പന കൂടുതലായി ഓണ്‍ലൈനിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ അമേരിക്കന്‍ റീട്ടെയിലര്‍മാരുമായി മത്സരിക്കാനായി മറ്റ് രാജ്യങ്ങളും ഇതേ പാത സ്വീകരിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ആരംഭിക്കാനിരിക്കെ തിരക്കേറിയ വില്‍പ്പന സീസണിന് മുന്നോടിയായി ഉല്‍പ്പാദനത്തിന് നിശ്ചയിച്ച ലക്ഷ്യങ്ങള്‍ പുനരാരംഭിക്കുമെന്ന് ആമസോണ്‍ ഒന്നിലേറെ രാജ്യങ്ങളിലെ തൊഴിലാളികളെ അറിയിച്ചതായി ആംനസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആംനസ്റ്റിയുടെ ഈ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാനുള്ള അല്‍ജസീറയുടെ ആവശ്യത്തോട് ആമസോണ്‍ പ്രതികരിച്ചില്ല. 

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News