Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ബഹ്‌റൈൻ,ഖത്തർ വ്യോമപാത ഇന്നു തുറക്കും

January 11, 2021

January 11, 2021

ദോഹ : ഖത്തറുമായുള്ള വ്യോമ പാത ബഹ്‌റൈൻ ഇന്ന് തുറക്കും.സിവിൽ ഏവിയേഷൻ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.ഉപരോധം പിൻവലിച്ചതിനു പിന്നാലെ സൗദിയും യു.എ.ഇയും തങ്ങളുടെ അതിർത്തികൾ തുറന്നിരുന്നു. ഇതോടെ ഗൾഫിലെ മുഴുവൻ വ്യോമാതിർത്തികളും ഖത്തർ വിമാനങ്ങൾക്കായി തുറക്കും.

2017 ജൂൺ അഞ്ചിന് ഉപരോധം പ്രഖ്യാപിച്ചതിനു പിന്നാലെ ഖത്തർ വിമാനങ്ങൾക്ക് വ്യോമപാതയിൽ വിലക്കേർപ്പെടുത്തിയതിനാൽ എളുപ്പവഴികൾ ഒഴിവാക്കി  മറ്റു രാജ്യങ്ങളുടെ വ്യോമപാത വഴിയാണ് ഖത്തറിൽ നിന്നുള്ള വിമാനങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നത്.ഇത് വലിയ തോതിൽ സമയ നഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News