Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ ബാഗേജ് നയം

September 02, 2019

September 02, 2019

മനാമ: ബഹ്​റൈന്‍ അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ ഒക്​ടോബര്‍ ഒന്നുമുതല്‍ പുതിയ ബാഗേജ്​ നയം നടപ്പാക്കും. വൃത്താകൃതിയിലുള്ളതോ, പ്രത്യേക ആകൃതിയില്‍ അല്ലാത്തതോ, കയറോ ചരടോകൊണ്ട്​ കെട്ടിയതോ ആയ ബാഗുകള്‍, പുതപ്പില്‍ പൊതിഞ്ഞ ബാഗുകള്‍, അയഞ്ഞ സ്ട്രാപ്പുകളുള്ള ബാഗുകള്‍ എന്നിവക്കാണ്​ നിരോധനം.അതേസമയം, ബേബി സ്‌ട്രോളറുകള്‍, സൈക്കിളുകള്‍,വീല്‍ച്ചെയറുകള്‍, ഗോള്‍ഫ്​ ബാഗ്​സ്​ എന്നിവക്ക്​ നിരോധനമില്ല. സൗഹൃദപരവും കാര്യക്ഷമവുമായ വിമാനത്താവളം എന്ന നിലയില്‍ മുന്നോട്ടുപോകാന്‍ ബഹ്​റൈന്‍ അന്താരാഷ്​ട്ര വിമാനത്താവളം ​പ്രതിഞ്​ജാബദ്ധമാണെന്ന്​ ബി.എ.സി ചീഫ്​ എയര്‍പോര്‍ട്ട്​ ഒാപറേഷന്‍സ്​ ഒാഫീസര്‍ മിഖായേല്‍ മോഹന്‍ബെര്‍ഗര്‍ പറഞ്ഞു. മാത്രമല്ല ഉയര്‍ന്ന സുരക്ഷയും സുരക്ഷയും ഉറപ്പാക്കാന്‍ സ്ഥിരതയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

 

ബാഗേജ് ഹാന്‍ഡ്‌ലിംഗ് സിസ്റ്റത്തിന്റെ സമഗ്രത ഉറപ്പാക്കാന്‍ പുതിയ നിയമങ്ങള്‍ പിന്തുണയാകും. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം എത്തിക്കാനും, വിമാനത്താവള ജീവനക്കാര്‍ക്ക് അവരുടെ ദൈനംദിന ചുമതലകള്‍ നിര്‍വഹിക്കുന്നത് സുരക്ഷിതവും കൂടുതല്‍ കാര്യക്ഷമവുമാകാനും പുതിയ ബാഗേജ്​ നയത്തിലൂടെ സാധ്യമാകും. ആകൃതിരഹിതമായ ബാഗേജുകളില്‍ കയറോ ചരടോ ഉപയോഗിച്ച്‌​ വരിഞ്ഞിരിക്കുന്നത്​ കണ്‍വയര്‍ബെല്‍റ്റുകളില്‍ മുട്ടുന്നതിനും യന്ത്രം ​പ്രവര്‍ത്തനരഹിതമാകുന്നതിനും ഒപ്പം ബാഗേജ്​ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതിനും കാരണമാകുന്നുണ്ട്​. ഇത്​ മറ്റ്​ യാത്രികരെ അസൗകര്യത്തിലാക്കുന്നുമുണ്ട്​. സാധാരണ യാത്രാബാഗുകള്‍, അല്ലെങ്കില്‍ പ്രത്യേകം പായ്​ക്ക്​ ചെയ്​ത പെട്ടികളോ ആകുന്നത്​ ചെക്ക്​-ഇന്‍ ഏരിയകളിലെ കാലതാമസം ഒഴിവാക്കാന്‍ കാരണമാകുമെന്നും യാത്രക്കാരോടുള്ള അറിയിപ്പില്‍ പറയുന്നു.


Latest Related News