Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
കൊവിഡ് കാലത്തെ പിന്തുണയ്ക്ക് എച്ച്.എം.സിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് ഖത്തര്‍ എയര്‍വെയ്‌സ്

December 16, 2020

December 16, 2020

ദോഹ: കൊവിഡ്-19 മഹാമാരിയുടെ സമയത്ത് നല്‍കിയ പിന്തുണയ്ക്ക് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ (എച്ച്.എം.സി) സ്വാബ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് ഖത്തര്‍ എയര്‍വെയ്‌സ്. ഖത്തര്‍ എയര്‍വെയ്‌സ് ഗ്രൂപ്പിന്റെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോണ്‍ റോബര്‍ട്ട്‌സിന്റെ നേതൃത്വത്തില്‍ ഖത്തര്‍ എയര്‍വെയ്‌സിന്റെ മെഡിക്കല്‍ ടീം ചൊവ്വാഴ്ച ഹമദ് മെഡിക്കല്‍ സിറ്റി സന്ദര്‍ശിച്ചു.

കൊവിഡ് കാലത്ത് ഖത്തര്‍ എയര്‍വെയ്‌സിനും രാജ്യത്തിനും വേണ്ടിയുള്ള എച്ച്.എം.സിയിലെ ആരോഗ്യ ജീവനക്കാരുടെ ആത്മാര്‍ത്ഥമായ സേവനത്തിന് ഖത്തര്‍ എയര്‍വെയ്‌സ് മെഡിക്കല്‍ സംഘം നന്ദിയും അഭിനന്ദനവും അറിയിച്ചു.  

ആയിരക്കണക്കിന് കൊവിഡ് ടെസ്റ്റുകളാണ് ഖത്തര്‍ എയര്‍വെയ്‌സ് ജീവനക്കാര്‍ക്കു വേണ്ടി വേണ്ടി എച്ച്.എം.സിയിലെ സ്വാബ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ നടത്തിയത്. ക്യാബിന്‍ ക്രൂ, പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി സെന്റര്‍ ടെസ്റ്റുകള്‍ നടത്തി. കൂടാതെ പൊതുജനങ്ങള്‍, എംബസികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ക്കു വേണ്ടിയും സ്വാബ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ടെസ്റ്റുകള്‍ നടത്തിയിരുന്നു. 

'കൊവിഡിന്റെ തുടക്കം മുതല്‍ എച്ച്.എം.സിയിലെ സ്വാബ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച പിന്തുണയ്ക്ക് ഞങ്ങള്‍ ഏറെ നന്ദിയുള്ളവരാണ്. അപൂര്‍വ്വമായ ഈ സന്ദര്‍ഭത്തില്‍ ഖത്തര്‍ എയര്‍വെയ്‌സ് ജീവനക്കാരെയും വിശാലമായ സമൂഹത്തെയും സുരക്ഷിതരായിരിക്കാന്‍ സഹായിച്ച സ്വാബ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ആരോഗ്യപ്രവര്‍ത്തകരുടെ സേവന മനോഭാവം വീരോചിതമാണ്.' -ഡോ. റോബര്‍ട്ട്‌സ് പറഞ്ഞു. 

ഖത്തര്‍ എയര്‍വെയ്‌സിനെയും പൊതുസമൂഹത്തെയും പിന്തുണയ്ക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് സ്വാബ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പ്രിന്‍സിപ്പല്‍ മാനേജര്‍ ഡോ. മോസ അബ്ദുല്ലത്തീഫ് അലിഷാക് പറഞ്ഞു. ഖത്തര്‍ എയര്‍വെയ്‌സ് ജീവനക്കാര്‍ക്കായി സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ സ്വാബ് പരിശോധന നടത്താന്‍ കഴിഞ്ഞു. ഖത്തറിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനും കൊവിഡിനെ നേരിടുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. 

മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരു ലക്ഷം വിമാന ടിക്കറ്റുകള്‍ സൗജന്യമായി നല്‍കാനുള്ള പദ്ധതിക്ക് ഖത്തര്‍ എയര്‍വെയ്‌സ് ഈ വര്‍ഷം ആദ്യം തുടക്കം കുറിച്ചിരുന്നു. ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എയര്‍ലൈനിന്റെ വികസിക്കുന്ന ആഗോള ശൃംഖലയില്‍ എവിടെയും യാത്ര ചെയ്യാവുന്ന പദ്ധതിയാണ് ഇത്.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News