Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ദേശീയ പൗരത്വ രജിസ്റ്റര്‍: അസമില്‍ വിദേശ മാധ്യമപ്രവര്‍ത്തകരോട് സംസ്ഥാനം വിടാൻ നിർദേശം

September 04, 2019

September 04, 2019

വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസി(എപി)ന് വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകയെ പൊലീസ് അകമ്പടിയോടെ എയര്‍പോര്‍ട്ടിലെത്തിച്ച്‌ ഡല്‍ഹിയിലേക്കുള്ള അടുത്ത വിമാനത്തില്‍ കയറ്റി വിട്ടു.

ന്യൂഡല്‍ഹി:ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ അസമില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മാധ്യമപ്രവര്‍ത്തകരോട് സംസ്ഥാനത്ത് നിന്ന് മടങ്ങാന്‍ നിര്‍ദേശം. അസമിനെ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചതോടെയാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.

വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസി(എപി)ന് വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകയെ പൊലീസ് അകമ്പടിയോടെ എയര്‍പോര്‍ട്ടിലെത്തിച്ച്‌ ഡല്‍ഹിയിലേക്കുള്ള അടുത്ത വിമാനത്തില്‍ കയറ്റി വിട്ടിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച്‌ രാജ്യാന്തര മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അസം ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ ആവശ്യമായ അനുമതി രേഖകളുമായി എത്താന്‍ മാധ്യമപ്രവര്‍ത്തകയോട് ആവശ്യപ്പെടുകയായിരുന്നെന്നാണ് അസം സര്‍ക്കാരിന്റെ അവകാശവാദം.

വിദേശ മാധ്യമങ്ങള്‍ക്ക് ജമ്മു കശ്മീരിലും ചില വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലും എത്തുന്നതിന് വിലക്കുണ്ട്. അസം സംരക്ഷിത മേഖലായി പ്രഖ്യാപിച്ചതോടെ ഇവിടെ പ്രവേശിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ചില പ്രത്യേക അനുമതികള്‍ കൂടിയേ തീരൂ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി കൂടി വേണമെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നവര്‍ക്ക് മാത്രമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുക. രാജ്യാന്തര തലത്തില്‍ തെറ്റായ വാര്‍ത്തകള്‍ എത്താതിരിക്കാനാണ് ഇത്തരത്തിലെ നീക്കമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.


Latest Related News