Breaking News
ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | കുവൈത്തിൽ വൈദ്യുത മന്ത്രാലയത്തിലെ ചെമ്പ് കേബിളുകൾ മോഷ്ടിച്ച 4 പ്രവാസികൾ അറസ്റ്റിൽ |
കേസ് തള്ളിയത് സാങ്കേതിക കാരണങ്ങളാലെന്ന് നാസിൽ അബ്ദുല്ല

September 09, 2019

September 09, 2019

കേസുമായി ബന്ധപ്പെട്ട് ആദ്യ ദിവസങ്ങളിൽ പിന്തുണയുമായെത്തിയ പലരും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
ദുബായ് : അജ്മാന്‍ പ്രോസിക്യൂഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്കുകേസ് തള്ളിയത് തീര്‍ത്തും സാങ്കേതിക കാരണങ്ങളാലാണെന്ന് പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല. ചെക്ക് കൈപ്പറ്റിയ സമയം മുതല്‍ അഞ്ചുവര്‍ഷത്തേക്ക് മാത്രമാണ് ക്രിമിനല്‍ കേസ് നിലനില്‍ക്കുകയുള്ളൂവെന്നതിനാലാണ് കേസ് തള്ളിയതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മറ്റൊരു സാധ്യതയായ സിവില്‍ കേസ് നടപടികളുമായി മുന്നോട്ടുപോവാമെന്നാണ് പ്രോസിക്യൂഷന്‍ വിലയിരുത്തല്‍.

ഒരുപാട് നാളുകളായിട്ടുള്ള എന്റെ പ്രശ്‌നങ്ങളുടെ പേരില്‍ മാതാപിതാക്കളും കുടുംബവും വല്ലാത്ത മാനസികവിഷമത്തിലാണ്. ഈ കഴിഞ്ഞ രണ്ടാഴ്ചകളിലായി കേസുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടർന്ന് അവര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. പണമൊന്നും കിട്ടിയില്ലെങ്കിലും മനസ്സമാധാനമെങ്കിലും കിട്ടട്ടെയെന്ന അവസ്ഥയിലേക്ക് അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. രോഗശയ്യയിലായ പിതാവും പരിചരിച്ച് കൂടെനില്‍ക്കുന്ന വാര്‍ധക്യത്തിലെത്തിനില്‍ക്കുന്ന മാതാവും പാതിരാത്രികളില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന അതികഠിനമായ സമ്മര്‍ദത്തിലുമാണ് താനെന്നും വിശദീകരണത്തില്‍ നാസില്‍ അബ്ദുല്ല പറയുന്നു.

അതേസമയം,നാസിലിനെതിരെ കടുത്ത വിമർശനങ്ങളുമായി നിരവധി പേരാണ് ഫേസ്‌ബുക്കിൽ കമന്റുകളുമായി എത്തുന്നത്.കേസുമായി ബന്ധപ്പെട്ട് ആദ്യ ദിവസങ്ങളിൽ പിന്തുണയുമായെത്തിയ പലരും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :

സഹോദരി സഹോദരൻമാരെ,
അജ്മാൻ പ്രോസിക്യൂഷൻ കേസ് തള്ളിയത് തീർത്തും സങ്കേതികമായ കാരണത്താലാണ് . ചെക്ക് കൈപ്പറ്റിയ സമയം മുതൽ 5 വർഷത്തേക്ക് മാത്രമാണ് ക്രിമിനൽ കേസ് നിലനിൽക്കുകയൊള്ളൂ , മറ്റൊരു സാധ്യതയായ സിവിൽ കേസ് നടപടികളുമായി മുന്നോട്ട് പോകാം എന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ .

ഒരു പാട് നാളുകളായിട്ടുള്ള എന്റെ പ്രശ്നങ്ങളുടെ പേരിൽ മാതാപിതാക്കളും കുടുംബവും വല്ലാത്ത മാനസിക വിഷമത്തിലാണ് . ഈ കഴിഞ്ഞ രണ്ട് ആഴ്ചകളിലായി കേസുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടർന്ന് അവർക്ക് ഉറക്കമില്ലാത്ത രാത്രികളാണ് . പണമൊന്നും കിട്ടിയില്ലെങ്കിലും മനസമാധനമെങ്കിലും കിട്ടട്ടെ എന്ന അവസ്ഥയിലേക്ക് അവർ എത്തിച്ചേർന്നിരിക്കുന്നു . രോഗ ശയ്യയിലെ പിതാവും , പരിചരിച്ച് കൂടെ നിൽക്കുന്ന വാർദ്ധക്യത്തിലെത്തി നിൽക്കുന്ന മാതാവും പാതിരാത്രികളിലും പൊട്ടിക്കരഞ്ഞുകൊണ്ട് നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന അതി കഠിനമായ സമ്മർദ്ദത്തിലുമാണ് ഞാനും.

എന്നെ അറിയുന്നവരും അറിയാത്തവരുമായ , ജാതി , മത , രാഷ്ട്രീയ ഭേദമേന്യെയുള്ള നല്ല മനുഷ്യരുടെ എല്ലാ അർത്ഥത്തിലുമുള്ള പിന്തുണയെ മാനിക്കുകയും ബഹുമാനിക്കുകയും , അതിനോടുള്ള നന്ദിയും കടപ്പാടും വാക്കുകൾക്കതീതമാണെങ്കിലും ഇവിടെ രേഖപ്പെടുത്തുന്നു .


Latest Related News