Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
സൗദിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം കൊച്ചിയിൽ ഇറക്കി, എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ തുടർച്ചയായ യന്ത്രത്തകരാറുകളെ കുറിച്ച്  സമഗ്രമായ അന്വേഷണം വേണമെന്ന്  ഗപാഖ്

April 11, 2021

April 11, 2021

ദോഹ : കോഴിക്കോട് ഏർപോർട്ടിലേക്കു് വരുന്നതും പോകുന്നതുമായ എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനങ്ങൾക്ക് യന്ത്രതകരാർ സംഭവിക്കുന്നതും മറ്റ് ഏർപോർട്ട്കളിൽ അടിയന്തിര ലാന്റിംഗ് നടത്തുകയോ യാത്ര റദ്ദ് ചെയ്യുകയോ ചെയ്യുന്നതും ഇപ്പോൾ നിത്യ സംഭവമായിരിക്കുകയാണെന്ന് ഗൾഫ് കാലിക്കറ്റ് എയർ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ്) കുറ്റപ്പെടുത്തി.കഴിഞ്ഞ
രണ്ടു ദിവസങ്ങൾക്കുള്ളിൽ രണ്ട് തവണയാണ് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾക്ക് യന്ത്രതകരാർ ഉണ്ടായതിനെ തുടർന്ന് എമർജൻസി ലാൻഡിംഗ് നടത്തേണ്ട സാഹചര്യമുണ്ടായത്.
ഇന്ന് (ഞായർ) രാവിലെ റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യാ എക്സ്‌പ്രസ്സ് വിമാനം യന്ത്രതകറാർ മൂലം കൊച്ചി വിമാനത്താവളത്തിൽ ഇടിച്ചിറക്കുകയായിരുന്നു.ടയർ തകരാറിലായതിനെതുടർന്ന് കോഴിക്കോട് ഇറങ്ങേണ്ട വിമാനം അടിയന്തരമായി നെടുമ്പാശേരിയിലിറക്കുകയായിരുന്നു.എയർ ഇന്ത്യ എക്സ്പ്രസിന്റെ ദമാമിൽനിന്നുള്ള വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്. പറക്കുന്നതിനിടയിലാണു പൈലറ്റിനു ടയർ തകരാറിലായ വിവരം ബോധ്യപ്പെട്ടത്. തുടർന്നു പുലർച്ചെ 3.10ന് നെടുമ്പാശേരിയിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോകും.

കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട്ട് നിന്ന് കുവൈത്തിലേക്ക്   പുറപ്പെട്ട വിമാനം ഫയർ അലാറം വന്നതിനെ തുടർന്ന് അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു.
കഴിഞ്ഞ മാസം ഷാർജയിൽ നിന്നും കോഴിക്കേട്ടേക്ക് 104 യാത്രക്കാരുമായി പുറപ്പെട്ട വിമാനം ഹൈഡ്രോളിക് തകറാർ മൂലം തിരുവനന്തപുരത്ത് അടിയന്തിരമായി ലാൻഡ് ചെയ്തിരുന്നു. അതേമാസം തന്നെ ദോഹയിൽ നിന്നും വിജയവാഡയിലേക്ക് 64 യാത്രക്കാരുമായി പുറപ്പെട്ട വിമാനം ഇലക്ട്രിക് പോസ്റ്റിന് ഇടിക്കുകയുണ്ടായി.

കോഴിക്കോട് വിമാത്താവളത്തിൽ 2020 ആഗസ്റ്റ് മാസത്തിലുണ്ടായ ദാരുണ അപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് പോലും നാളിതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
സാധാരണ പ്രവാസികൾ ഏറെ ആശ്രയിക്കുന്ന എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ  ഇത്തരം അപകടങ്ങൾ പ്രവാസി യാത്രക്കാർക്കിടയിൽ ഭീതി പരത്തുന്നതാണെന്നും ഗപാഖ് ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ ഡയരക്ടർ ജനറൽ ഓഫ് സിവിൽ എവിയേഷൻ അതോറിറ്റി, സിവിൽ എവിയേഷൻ മന്ത്രാലയം എന്നിവരുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഭാവിയിൽ ഇത്തരം അപകട സാധ്യതകൾ അടിയന്തിരമായി ഒഴിവാക്കണമെന്ന് ഗൾഫ് കാലിക്കറ്റ് എയർ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ് ) ബന്ധപ്പെട്ട അധികാരികൾ, ജനപ്രതിനിധികൾ എന്നിവരോട്  ആവശ്യപ്പെട്ടു.
പ്രസിഡൻറ് കെ.കെ. ഉസ്മാൻ, ജനറൽ സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിംഗ് സെക്രട്ടറി, അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News