Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
പുതിയ കാര്‍ഷികനിയമങ്ങള്‍ കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്നതെന്ന് ഡോ. വര്‍ഗീസ് ജോര്‍ജ്ജ്; ട്രാക്ടര്‍ റാലിക്ക് അഭിവാദ്യമര്‍പ്പിച്ച് ഐ.എം.സി.സി കൂട്ടായ്മ

January 26, 2021

January 26, 2021

ദോഹ: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക് ദിനമായ ഇന്ന് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്ക് അഭിവാദ്യമര്‍പ്പിച്ച് ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ഐക്യദാര്‍ഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു. തിങ്കളാഴ്ച ഓണ്‍ലൈനായി നടത്തിയ പരിപാടി ലോക്താന്ത്രിക് ജനതാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. 

കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്നതാണ് കാര്‍ഷിക നിയമങ്ങളെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. വര്‍ഗീസ് ജോര്‍ജ്ജ് പറഞ്ഞു. കര്‍ഷകര്‍ക്ക് കാലങ്ങളായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സ്വതന്ത്രമായി വില്‍ക്കാനുണ്ടായിരുന്ന അവകാശം നിയമങ്ങള്‍ വരുന്നതോടെ ഇല്ലാതാകുകയും വിളകളുടെ വിലനിയന്ത്രണം പൂര്‍ണ്ണമായി കോര്‍പ്പറേറ്റുകളുടെ കൈവശമെത്തുകയും ചെയ്യുന്ന അപകടമാണ് പുതിയ കാര്‍ഷിക നിയമ ഭേദഗതിയുടെ ചതിക്കുഴി. 

ഭാവിയില്‍ കമ്പനികളുടെ ആഗ്രഹമനുസരിച്ച് കൃത്രിമ ക്ഷാമവും പൂഴ്ത്തിവെപ്പുമൊക്കെ ഉണ്ടാക്കാനും സര്‍ക്കാരുകളുടെ നേതൃത്വത്തിലുള്ള പൊതുവിതരണ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ക്കാനും ഈ നിയമ ഭേദഗതികള്‍ ഇടവരുത്തും. കരാര്‍ നിയമങ്ങളില്‍ ലംഘനമുണ്ടായാല്‍ കര്‍ഷകര്‍ക്ക് യാതൊരു നിയമപരിരക്ഷയും ഉണ്ടാകില്ല എന്നതും കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ ഈ കരിനിയമത്തിന്റെ ഭാഗമാണെന്നും ഡോ. വര്‍ഗീസ് ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന് അന്നമൂട്ടുന്ന കര്‍ഷകരെ ബാധിക്കുന്ന പ്രതിസന്ധിയില്‍ അവരോടപ്പം നില്‍ക്കേണ്ടത് പ്രവാസികളുള്‍പ്പടെ ഓരോ ഇന്ത്യക്കാരന്റെയും കടമയാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. ഐ.എം.സി.സി ജി.സി.സി ചെയര്‍മാന്‍ സത്താര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു.'പ്രതിഭ'ബഹറൈന്‍ സെക്രട്ടറി ലിവിന്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജി.സി.സി ജനറല്‍ കണ്‍വീനര്‍ ഖാന്‍ പാറയില്‍ സ്വാഗതവും കണ്‍വീനര്‍ റഫീഖ് അഴിയൂര്‍ നന്ദിയും പറഞ്ഞു.

ജി.സി.സി ഐ.എം.സി.സി ട്രഷറര്‍ സയ്യിദ് ശാഹുല്‍ ഹമീദ്,സൗദി കമ്മറ്റി ജനറല്‍ സെക്രട്ടറി ഹനീഫ് അറബി,ബഹറൈന്‍ കമ്മറ്റി പ്രസിഡണ്ട് മോയ്തീന്‍കുട്ടി പുളിക്കല്‍,യുഎഇ കമ്മറ്റി സെക്രട്ടറി റഷീദ് തൊമ്മില്‍,കുവൈത്ത് കമ്മറ്റി പ്രസിഡണ്ട് ഹമീദ് മധൂര്‍,ഖത്തര്‍ കമ്മറ്റി ട്രഷറര്‍ ജാബിര്‍ പിഎന്‍എം എന്നിവര്‍ പ്രസംഗിച്ചു.

ജി.സി.സി എക്‌സിക്യൂട്ടിവ് അംഗങ്ങളായ എ.എം അബ്ദുള്ളക്കുട്ടി,സുബൈര്‍ ചെറുമോത്ത്,മുഫീദ് കൂരിയാടന്‍,ഷരീഫ് താമരശ്ശേരി,ഹാരിസ് വടകര,വിവിധ ഐ.എം.സി.സി ഘടകങ്ങളെ പ്രതിനിധീകരിച്ച് കാസിം മലമ്മല്‍ (ബഹ്‌റൈന്‍),ഷരീഫ് കൊളവയല്‍ (ഒമാന്‍),നാസര്‍ കുറുമാത്തൂര്‍,ടി.കെ റഷീദ് (റിയാദ്),മനാഫ് കുന്നില്‍ (ഷാര്‍ജ),മന്‍സൂര്‍ വണ്ടൂര്‍,മൊയ്തീന്‍ ഹാജി (ജിദ്ദ),ഇ.കെ.കെ റഷീദ്,യു. റൈസല്‍ (ഖത്തര്‍),അബൂബക്കര്‍ പയ്യാനക്കടവന്‍,ഉമ്മര്‍ കുളിയാങ്കല്‍,ഖാലിദ് ബേക്കല്‍ (കുവൈത്ത്),സമീര്‍ പി.എ കോഡൂര്‍,സാലിഹ് ബേക്കല്‍ (അജ്മാന്‍),എന്‍.കെ ബഷീര്‍ (അല്‍ ഖസീം),റാഷിദ് കോട്ടപ്പുറം (ദമ്മാം),ഖലീല്‍ ചട്ടഞ്ചാല്‍ (അല്‍ ഖോബാര്‍),സലിം കൊടുങ്ങല്ലൂര്‍ (അല്‍ ഖുറയാത്ത്),മാസിന്‍ കെസി (അബുദാബി),അബ്ദുല്‍ കരീം,നവാഫ് ഓസി (ജുബൈല്‍),നൗഷാദ് മാരിയാട് (മക്ക),അബ്ദുല്‍ റഹിമാന്‍ ഹാജി (അബഹ) എന്നിവര്‍ കൂട്ടായ്മയില്‍ ട്രാക്ടര്‍ റാലിക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News