Breaking News
യുവതിയെ ശല്യം ചെയ്തു: സൗദിയില്‍ പ്രവാസിക്ക് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും | ഇസ്രായേൽ ആക്രമണം പശ്ചിമേഷ്യയിലെ സാമ്പത്തിക സ്ഥിതി മോശമാക്കുമെന്ന് ഐ.എം.എഫിന്റെ മുന്നറിയിപ്പ് | നോക്കിയിരിക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ് | ബംഗ്ലാദേശിലെ റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേര് നൽകും  | യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ |
ആറു മാസത്തിൽ കൂടുതൽ നാട്ടിൽ കഴിഞ്ഞവർക്കും ഒമാനിലേക്ക് മടങ്ങാൻ അനുമതി 

July 23, 2020

July 23, 2020

മസ്കത്ത് : ഒമാനില്‍ റസിഡന്‍റ് വിസയുള്ളവര്‍ക്ക് ആറു മാസത്തിൽ കൂടുതല്‍ വിദേശത്ത് തങ്ങിയാലും രാജ്യത്തേക്ക് തിരിച്ചു വരാൻ അനുമതിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. നിലവിലെ വിസാ നിയമമനുസരിച്ച്‌ ഒമാനില്‍ തൊഴില്‍ വിസയിലുള്ളവര്‍ 180 ദിവസത്തില്‍ കൂടുതല്‍ അഥവാ ആറു മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങിയാൽ വിസയുടെ കാലാവധി അവസാനിക്കും. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തിൽ  ഈ നിയമം താൽകാലികമായി റദ്ദ് ചെയ്തതായി  പാസ്പോര്‍ട്ട് ആന്‍റ് റസിഡന്‍സ് ഡയറക്ടറേറ്റ് ജനറല്‍ ഉപ ഡയറക്ടര്‍ മേജര്‍ മുഹമ്മദ് ബിന്‍ റാഷിദ് അൽ ഹസ്ബി അറിയിച്ചു. ഒമാൻ റേഡിയോയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇതനുസരിച്ച്  ആറ് മാസത്തിൽ കൂടുതൽ വിദേശത്ത് കുടുങ്ങിയ തൊഴിൽ വിസക്കാർക്ക് ഒമാനിലേക്ക് തിരികെ വരാൻ തടസങ്ങളുണ്ടാകില്ല. കോവിഡ് വ്യാപനത്തിന് തൊട്ടുമുമ്പ് അവധിക്ക് നാട്ടിൽ പോയ മലയാളികളടക്കമുള്ളവർക്ക് ഇത് ആശ്വാസമാകും. വിസ കാലാവധി കഴിഞ്ഞവർ സ്പോൺസർ മുഖേന വിസ പുതുക്കാൻ ഡയറക്ടറേറ്റ് ജനറലിനെ സമീപിക്കണം. വിമാനത്താവളം തുറക്കുന്ന മുറക്ക് ഇവർക്ക് ഒമാനിലേക്ക് തിരിച്ച് വരാൻ അനുമതിയുണ്ടാവും. വിസ പുതുക്കിയതിന്റെ റസീപ്റ്റ് സ്പോൺസർ ജീവനക്കാരന് അയച്ചുകൊടുക്കണം. വിസ പുതുക്കിയതിന്റെ രേഖയായി ഇത് വിമാനത്താവളത്തിൽ കാണിക്കണം. കോവിഡ് കാരണം പ്രതിസന്ധി നേരിടുന്ന കാലത്തേക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക..റസിഡൻറ് കാർഡ് സ്പോൺസർ ഇലക്ട്രോണിക് രീതിയിൽ പുതുക്കുകയും അതിന്റെ അറിയിപ്പ് ജീവനക്കാരന് അയച്ച് കൊടുക്കുകയും വേണം. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News