Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
കോവിഡ് ബാധിതരുമായി സമ്പർക്കം പുലർത്തിയെന്ന് നിങ്ങൾ സംശയിക്കുന്നുണ്ടോ? ഈ മാർഗനിർദേശങ്ങൾ പിന്തുടരണമെന്ന് മന്ത്രാലയം 

April 12, 2020

April 12, 2020

ദോഹ : കോവിഡ് -19 സ്ഥിരീകരിച്ച രോഗികളുമായി സമ്പർക്കം പുലർത്തിയവർക്ക് ഖത്തറിലെ ആരോഗ്യ മന്ത്രാലയം മാർഗനിർദേങ്ങൾ പുറത്തിറക്കി. രോഗിയുമായി കുറഞ്ഞത് 15 മിനിറ്റെങ്കിലും മുഖാമുഖം സമ്പർക്കം പുലർത്തുകയോ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും അടഞ്ഞ സ്ഥലത്ത് ഒന്നിച്ചുണ്ടാവുകയോ ചെയ്തവർക്കാണ് നിർദേശങ്ങൾ.

പൊതുജനാരോഗ്യ മന്ത്രാലയം (MoPH) ഇന്നലെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കാര്യങ്ങൾ:

14 ദിവസത്തേക്ക് വീട്ടിലോ സൗകര്യമുള്ള മറ്റൊരു സ്ഥലത്തോ ഐസോലേറ്റ് ആവുക.

ഒരു പ്രത്യേക മുറിയിൽ താമസിക്കുക

മറ്റുള്ളവർ ഉപയോഗിക്കാത്ത പ്രത്യേക ടോയ്‌ലറ്റ് ഉപയോഗിക്കുക

മുറിയിൽ നിന്ന് പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക.

മറ്റുള്ളവരുമായി കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കുക.

പനി, ചുമ, തൊണ്ടവേദന പോലുള്ള ലക്ഷണങ്ങൾ ശ്രദ്ധിക്കുക

രോഗലക്ഷണങ്ങൾ കൂടുകയാണെങ്കിൽ :

16000 എന്ന നമ്പറിൽ വിളിച്ച് അവർ തരുന്ന നിർദേശങ്ങൾ പിന്തുടരുക. 

മറ്റ് ആളുകളിൽ നിന്ന് സ്വയം അകന്നുനിൽക്കുന്നത് തുടരുക.
മാസ്ക് ഉണ്ടെങ്കിൽ അത് ധരിക്കുക

പൊതുഗതാഗതത്തിൽ യാത്ര ചെയ്യരുത്, ടാക്സികളോ റൈഡ് ഷെയറുകളോ ഉപയോഗിക്കരുത്, പൊതു സ്ഥലങ്ങൾ സന്ദർശിക്കരുത്.

അടിയന്തിര സാഹചര്യമുണ്ടായാൽ 999 എന്ന നമ്പറിൽ ഉടൻ വിളിക്കുക

കോവിഡ് രോഗികളുമായി ബന്ധപ്പെട്ടവരും അവരെ ബന്ധപ്പെട്ടവരും എന്തെങ്കിലും ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ,  ഹെൽപ്പ്ലൈൻ - 16000 ൽ വിളിച്ച് റിപ്പോർട്ട് ചെയ്യണം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News