Breaking News
ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പോസ്റ്ററുകള്‍ നശിപ്പിച്ച ജൂത വനിതയ്ക്ക് ജാമ്യം നല്‍കി  | ഖത്തർ കെഎംസിസി ലോക്‌സഭ തിരഞ്ഞെടുപ്പ് ബഹുജന കൺവൻഷൻ നാളെ | വീണ്ടും കോവിഡ് പടരുന്നു; മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ | അന്യായമായ വിമർശനങ്ങൾ; ഖത്തറിന്റെ മധ്യസ്ഥതയെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ ഖത്തർ നിഷേധിച്ചു  | യുഎഇയില്‍ കനത്ത മഴ: ക്ലൗഡ് സീഡിംഗ് നടത്തിയിട്ടില്ലെന്ന് കാലാവസ്ഥാ കേന്ദ്രം | ടൈം മാഗസിന്റെ 2024ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഖത്തർ പ്രധാനമന്ത്രിയും  | കുവൈത്തിൽ ‘സ​ഹേ​ൽ’ ആപ്പ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടുവെന്ന വാ​ർ​ത്ത വ്യാജം | 2024ലെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തെരെഞ്ഞെടുത്തു | അബ്ദുള്‍ റഹീമിന്റെ മോചനം സിനിമയാകുന്നു; പ്രഖ്യാപനവുമായി ബോചെ | നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു |
ഖത്തറിൽ കോവിഡ് രോഗികളെ ചികിൽസിക്കാൻ കൂടുതൽ സൗകര്യമൊരുക്കുന്നു

May 20, 2020

May 20, 2020

ദോഹ : ഖത്തറിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ചികിത്സാ സൗകര്യം ഒരുക്കുമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു.ഇതിന്റെ ഭാഗമായി 3500 പേരെ കൂടി കിടത്തി ചികിൽസിക്കാനുള്ള സംവിധാനം രണ്ടാഴ്ചക്കകം തയാറാകുമെന്ന്  എച്ച്എംസി ആകിസ്ഡന്റ് കണ്‍ട്രോള്‍ വിഭാഗം ചെയര്‍മാന്‍ ഡോ. സഅദ് അല്‍ കഅബി പറഞ്ഞു. കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിടുന്നതിന്റെ ഭാഗമായാണ് നടപടി.നിലവിലുള്ള രോഗികൾക്ക് ചികിത്സാ സൗകര്യങ്ങളുടെ കുറവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ഹസം മെബെയ്‌രീക്ക് ജനറല്‍ ഹോസ്പിറ്റല്‍, ക്യൂബന്‍ ഹോസ്പിറ്റല്‍, മിസഈദ് ഹോസ്പിറ്റല്‍, റാസ് ലഫാന്‍ ഹോസ്പിറ്റല്‍, ലിബിസിയര്‍ ഹോസ്പിറ്റല്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫീല്‍ഡ് ഹോസ്പിറ്റല്‍ എന്നീ ഏഴ് കേന്ദ്രങ്ങളാണ് നിലവില്‍ ഖത്തറില്‍ കോവിഡ് ചികില്‍സയ്ക്കായി ഉള്ളത്.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക       


Latest Related News