Breaking News
ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാന്‍ ആഭ്യന്ത്രമന്ത്രി ഖത്തറിൽ എത്തി | ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ഖത്തര്‍ മുന്‍സിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയം | ഖത്തറിലെ സൗദി എംബസി ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും തുറക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി | 'വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ട് ഞാന്‍ ആരംഭിക്കുന്നു'; മുസ്‌ലിംകൾക്കുള്ള  വിലക്ക് റദ്ദാക്കി ജോ ബെയ്ഡന്‍ | ജോ ബെയ്ഡനെ അഭിനന്ദിച്ച് ഖത്തര്‍ അമീര്‍; പുതിയ യു.എസ് പ്രസിഡന്റിനെ അഭിനന്ദിച്ച് മറ്റ് അറബ് രാജ്യങ്ങളും | കൊറോണ വൈറസ്: മിഡില്‍ ഈസ്റ്റിലെ എയര്‍ലൈനുകളുടെ ശേഷി 57.2 ശതമാനം കുറഞ്ഞു; ഈ വര്‍ഷം അവസാനത്തോടെ പഴയപടി ആയേക്കാമെന്ന് വിദഗ്ധര്‍ | 'സ്വേച്ഛാധിപതിയുടെ യുഗം അവസാനിച്ചു'; ട്രംപിന്റെ ഭരണം അവസാനിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് ഇറാന്‍; ബെയ്ഡനെ സ്വാഗതം ചെയ്തു | ദോഹയിലെ നൈസ് വാട്ടർ ഉടമ ബദറുസ്സമാന്റെ പിതാവും അധ്യാപകനുമായ സി.ടി അബ്ദുൽ ജബ്ബാർ മാസ്റ്റർ നിര്യാതനായി  | യു.എ.ഇയിൽ വീട്ടുജോലിക്കാരെ നിയമിക്കുന്ന എല്ലാ സ്വകാര്യ ഏജന്‍സികളും ഈ വര്‍ഷം മാര്‍ച്ചോടെ അടച്ചു പൂട്ടും | നാല് രാജ്യങ്ങളില്‍ നിന്ന് ഖത്തറില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇളവുകള്‍ ലഭിക്കില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം |
ഒമാനിൽ വാഹനാപകടത്തിൽ ചങ്ങനാശേരി സ്വദേശിയായ യുവാവ് മരിച്ചു 

January 11, 2021

January 11, 2021

മസ്കത്ത് : ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു ചങ്ങനാശേരി മാമ്മൂട് പാലമറ്റം കാഞ്ഞിരത്തുംമൂട്ടില്‍ വര്‍ഗീസ് -റെജിമോള്‍ ദമ്പതികളുടെ മകന്‍ ആല്‍ബിന്‍ വര്‍ഗീസ് (22) ആണ് മരിച്ചത്.. സുഹൈല്‍ ബവാന്‍ കമ്പനിയിൽ സീനിയര്‍ ഓഡിറ്ററായ വര്‍ഗീസിന്‍റെയും റോയല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ റെജിമോളുടെയും മകനാണ്.അപകടത്തിൽ മഹാരാഷ്ട്ര സ്വദേശി 
തലസ്ഥാനമായ മസ്കറ്റില്‍ നിന്നും 95 കിലോമീറ്റര്‍ അകലെ സുമയിലില്‍ ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം . മഹാരാഷ്ട്ര സ്വദേശി ദേവാന്‍ശും അപകടത്തില്‍ മരിച്ചു.

കാര്‍ ഡിവൈഡറില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു . ഒപ്പമുണ്ടായിരുന്ന തലശേരി സ്വദേശി മുഹമ്മദ് സുനൂന്‍, ആലപ്പുഴ സ്വദേശി ഹരികൃഷ്ണന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മസ്കറ്റ് ഇന്ത്യന്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സുഹൃത്തുക്കളുമായി വിനോദ സഞ്ചാര കേന്ദ്രമായ ജബല്‍ഷംസില്‍ പോയി മടങ്ങവെയാണ് അപകടം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News