Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിലെ നജ്‌റാനിൽ പിക്കപ്പുകൾ കൂട്ടിയിടിച്ച് തീപിടിച്ചു,നാലു പേർ വെന്തുമരിച്ചു 

April 23, 2021

April 23, 2021

നജ്‌റാൻ / സൗദി അറേബ്യ : സൗദിയിലെ നജ്‌റാൻ പ്രവിശ്യയിൽ പെട്ട ഹബുനാ മുൻതഷർ റോഡിൽ രണ്ടു പിക്കപ്പുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു.ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു.അപകടത്തിൽ നാലു പേർ വെന്തുമരിക്കുകയും മറ്റു നാലുപേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.

സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ എത്തിയാണ് തീയണച്ചത്.റെഡ് ക്രസന്റ് പ്രവർത്തകരും സുരക്ഷാ വകുപ്പുകളും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായതായി നജ്‌റാൻ റെഡ് ക്രസന്റ് വക്താവ് അറിയിച്ചു.മരിച്ചവർ ഏതു നാട്ടുകാരാണെന്ന് വ്യക്തമല്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News