Breaking News
രാജ്യത്തെ അന്താരാഷ്ട്ര ആണവ പരിശോധന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍ പാര്‍ലമെന്റ്; ആവശ്യം ശാസ്ത്രജ്ഞന്റെ കൊലപാതകത്തിനു പിന്നാലെ | ഖത്തർ ഫുട്‍ബോളിന് ഊർജം പകരാൻ കമ്യുണിറ്റി ഫുടബോൾ ലീഗ്  | ഇറാഖിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഐ.എസിന്റെ റോക്കറ്റ് ആക്രമണം; റിഫൈനറിക്ക് തീ പിടിച്ചു | സേവനങ്ങൾ കാര്യക്ഷമമാക്കാൻ ഖത്തറിലെ ഇന്ത്യൻ എംബസി മൊബൈൽ ആപ് പുറത്തിറക്കുന്നു  | ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ കുഷ്‌നര്‍ സൗദിയും ഖത്തറും സന്ദര്‍ശിക്കുന്നതായി റിപ്പോര്‍ട്ട് | കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല,ദോഹയിൽ സുഗന്ധ ദ്രവ്യങ്ങളുടെ  പ്രദർശനം രണ്ടു ദിവസത്തേക്ക് റദ്ദാക്കി  | യു.എ.ഇ ദേശീയ ദിനം,അബുദാബിയിൽ സൗജന്യ പാർക്കിങ്  | ഖത്തറിലെ ഇന്ത്യൻ എംബസി അപ്പെക്സ് ബോഡികളിലേക്ക് തെരഞ്ഞെടുപ്പ്,വിജ്ഞാപനം പുറത്തിറങ്ങി  | ഖത്തറിൽ ഇന്ത്യൻ സർവകലാശാല അടുത്തവർഷം മധ്യത്തോടെയെന്ന് അംബാസിഡർ ഡോ.ദീപക് മിത്തൽ  | ഖത്തറിൽ രണ്ട് ഇന്ത്യൻ സ്‌കൂളുകൾ കൂടി വരുന്നു,സാധാരണക്കാർക്ക് പ്രയോജനം ചെയ്യില്ലെന്ന് സൂചന |
റിയാദിൽ നിന്നും ഒരു മാസം മുമ്പ് നാട്ടിലെത്തി,സ്വലാഹുദ്ധീൻ വിടപറഞ്ഞത് പ്രിയതമയ്‌ക്കൊപ്പം

November 15, 2020

November 15, 2020

റിയാദ് : കഴിഞ്ഞ ദിവസം കോഴിക്കോട് കാക്കഞ്ചേരി ദേശീയ പാതയിൽ ബൈക്കപകടത്തിൽ മരിച്ച സ്വലാഹുദീന്റെ ഖബറടക്കം ഇന്ന്.വിവാഹം കഴിഞ്ഞതിന്റെ ഒൻപതാം ദിവസമാണ് പ്രിയതമ ജുമാനയ്‌ക്കൊപ്പം സ്വലാഹുദ്ധീൻ മരണത്തിന് കീഴടങ്ങിയത്. ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിനായിരുന്നു കണ്ണമംഗലം തോട്ടശ്ശേരിയറ ചേലക്കോട് നടുപ്പറമ്പ് കണിത്തൊടിക മാട്ടില്‍ മുഹമ്മദിന്‍റെ മകന്‍ സലാഹുദ്ദീനും ഇളന്നുമ്മല്‍ കുറ്റിയില്‍ നാസറിന്‍റെ മകള്‍ ഫാത്തിമ ജുമാനയും വിവാഹിതരായത്.വിവാഹം കഴിഞ്ഞ് ജുമാനയുടെ ഫറോക്ക് പേട്ടയിലെ അമ്മായിയുടെ വീട്ടിലേക്ക് സല്‍ക്കാരത്തിനായി പോകുന്നതിനിടെയാണ്  ശനിയാഴ്ച്ച രാവിലെ 10 മണിയോടെ കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിക്കടിയിൽ പെട്ടത്.സ്വലാഹുദ്ധീൻ സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. 

ഇവര്‍ സഞ്ചരിച്ച ബുള്ളറ്റ് ബൈക്ക് ബ്രേക് ചെയ്തപ്പോള്‍ തെന്നിമറിഞ്ഞ് എതിരെ വന്ന ടാങ്കര്‍ ലോറിക്കടിയില്‍പ്പെടുകയായിരുന്നു. ജുമാന ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരണപ്പെടുന്നത്. സലാഹുദ്ദീന്‍റെ മൊബൈല്‍ ഫോണിലേക്ക് വന്ന ഫോണ്‍വിളി പരിശോധിച്ചാണ് ദമ്പതികളെ തിരിച്ചറിഞ്ഞത്.

ഒരു മാസം മുമ്പാണ് സലാഹുദ്ദീന്‍ റിയാദില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയത്. ഒരു വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നിശ്ചയിക്കുന്നത്. നിക്കാഹ് നടന്ന് ഒരാഴ്ച്ചക്ക് ശേഷമാണ് വിവാഹം നടന്നത്. വേങ്ങര മലബാര്‍ കോളജ് പ്രഥമ യൂനിയന്‍ ചെയര്‍മാനായിരുന്നു സ്വലാഹുദ്ദീന്‍ പെരുവള്ളൂര്‍ എട്ടാം വാര്‍ഡിലെ സജീവ യൂത്ത് ലീഗ് പ്രവര്‍ത്തകനും എസ്.കെ.എസ്.എസ്.എഫ് കുന്നുപ്പുറം ക്ലസ്റ്റര്‍ ഭാരവാഹിയുമായിരുന്നു.

ശരീഫയാണ് സലാഹുദ്ദീന്‍റെ മാതാവ്. സഹോദരങ്ങള്‍: സിറാജുദ്ദീന്‍, മുഹമ്മദ് ദില്‍ഷാദ്, മുഹമ്മദ് ഷമ്മാസ്. ഷഹര്‍ബാനുവാണ് ജുമാനയുടെ മാതാവ്. സഹോദരങ്ങള്‍: സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ആദില്‍.

ഖബറടക്കം ഇന്ന് ഉച്ചക്ക് രണ്ടിന് നടുപറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Latest Related News