Breaking News
ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു |
വോട്ടെണ്ണലിന്റെ തലേ ദിവസം അപകടത്തിൽ മരിച്ച സഹീറാ ബാനുവിന് മലപ്പുറത്ത് മിന്നുന്ന ജയം

December 16, 2020

December 16, 2020

മലപ്പുറം : വോട്ടെണ്ണല്‍ ദിവസത്തിന്റെ തലേന്ന് വാഹനാപകടത്തിൽ  മരിച്ച മലപ്പുറത്തെ സ്ഥാനാര്‍ഥിക്ക് മികച്ച ജയം. തിരൂരിനടുത്ത തലക്കാട് ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ഇരഞ്ഞിക്കല്‍ സഹീറ ബാനുവാണ് വിജയിച്ചത്. 239 വോട്ടിനാണ് അവര്‍ ജയിച്ചത്.

കഴിഞ്ഞ 10ന് വൈകീട്ട് പാറശ്ശേരിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഹീറ ബാനു ചൊവ്വാഴ്ചയാണ് മരിച്ചത്. തലക്കാട് സി പി എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന സഹീറ ജനകീയ നേതാവായിരുന്നു.

സ്വതന്ത്രയായ സുലൈഖ ബീവിയായിരുന്ന എതിര്‍ സ്ഥാനാര്‍ഥി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ :

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

https://chat.whatsapp.com/LZ20WFU8hdbBkgtTcfkxq7


Latest Related News