Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
അബുദാബിക്ക് നേരെ ഏതു നിമിഷവും ആക്രമണം പ്രതീക്ഷിക്കാമെന്ന് ഹൂതികള്‍

September 19, 2019

September 19, 2019

സന്‍ആ: സൗദിക്ക് പിന്നാലെ യു.എ.ഇയെയും ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി യമനിലെ വിമത വിഭാഗമായ ഹൂതികള്‍. യു.എ.ഇയിലെ നിരവധി സ്ഥലങ്ങള്‍ തങ്ങള്‍ ലക്ഷ്യമിട്ടു കഴിഞ്ഞിട്ടുണ്ടെന്നും ഹൂതികള്‍ അറിയിച്ചു. സൗദി അരാംകോ പ്ലാന്റുകള്‍ക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിനു പിറകെയാണ് യു.എ.ഇക്കു നേരെയും പടയൊരുക്കം ആരംഭിച്ചതായി ഹൂതികളുടെ മുന്നറിയിപ്പ്.

ഒരൊറ്റ നടപടി തന്നെ നിങ്ങള്‍ക്ക് അത്യാവശ്യത്തിനു മതിയാകുമെന്ന് യു.എ.ഇ ഭരണകൂടത്തെ അറിയിക്കുകയാണെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സാരിയ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ വ്യക്തമാക്കി. യു.എ.ഇയില്‍ നിരവധി കേന്ദ്രങ്ങള്‍ തങ്ങളുടെ ലക്ഷ്യമാണെന്ന് ഇതാദ്യമായി പ്രഖ്യാപിക്കുകയാണ്. ഇതില്‍ ചിലത് അബൂദബിയിലാണ്. ഏതു സമയവും ഇവയ്ക്കു നേരെ ആക്രമണമുണ്ടാകാം-പ്രസംഗത്തില്‍ വക്താവ് മുന്നറിയിപ്പ് നല്‍കി.റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജെറ്റ് എന്‍ജിനുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പുതിയ ഡ്രോണുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും യഹ്‌യ സാരിയ വെളിപ്പെടുത്തി. സൗദിയുടെ ഉള്‍പ്രദേശങ്ങളില്‍ വരെ എത്താന്‍ ശേഷിയുള്ളതാണ് ഇവയെന്നും സാരിയ സൂചിപ്പിച്ചു.


Latest Related News