Breaking News
ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ |
ട്രാക്കിലെ മിന്നൽവേഗമായി ക്രിസ്റ്റ്യൻ കോൾമാൻ

September 29, 2019

September 29, 2019

Photo : REUTERS/Lucy Nicholson
ദോഹ: അമേരിക്കന്‍ താരം ക്രിസ്റ്റ്യന്‍ കോള്‍മാന്‍ ലോകത്തെ ഏറ്റവും വേഗം കൂടിയ താരമായി. ദോഹ ലോക അത്‌ലറ്റിക് മീറ്റില്‍ പുരുഷന്മാരുടെ നൂറ് മീറ്ററിലാണ് കോൾമാൻ സ്വന്തം സമയം തിരുത്തിക്കുറിച്ച്‌  ലോകജേതാവായത്.നിലവിലെ ചാംപ്യന്‍ ജസ്റ്റിന്‍ ഗാട്ട്‌ലിന്‍ രണ്ടാമതും കാനഡയുടെ ഡി ഗ്രാസ്സെ മൂന്നാമതുമെത്തി.100 മീറ്റർ ഫൈനലിൽ 9.76 സെക്കൻറിൽ ഫിനിഷ് ചെയ്താണ് കോൾമാൻ ട്രാക്കിലെ മിന്നൽ വേഗമായത്.

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ പുരുഷന്മാരുടെ നൂറ് മീറ്റര്‍ മത്സരത്തില്‍ മുൻനിര എതിരാളികളെയെല്ലാം പിന്നിലാക്കിയാണ് അമേരിക്കയുടെ ക്രിസ്റ്റന്‍ കോള്‍മാന്‍ ചാംപ്യനായത്. 9.76 സെക്കന്‍ഡിലാണ് കോള്‍മാന്‍ ഫിനിഷ് പോയിന്റില്‍ ഓടിയെത്തിയത്.

ഇതോടെ ലോകത്തിലെ ഏറ്റവും വേഗത കൂടിയ ആറാമത്തെ അത്‌ലറ്റെന്ന പദവിയും കോള്‍മാന് സ്വന്തമായി. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ തന്റെ ഏറ്റവും മികച്ച സമയമാണ് ഗാറ്റ്‌ലിന്‍ കുറിച്ചത്. കഴിഞ്ഞ തവണത്തെ ചാംപ്യന്‍ അമേരിക്കയുടെ തന്നെ ജസ്റ്റിന്‍ ഗാട്ട്‌ലിനാണ് വെള്ളി. മുപ്പത്തിയേഴുകാരനായ ഗാട്ട്‌ലിന്‍ 9.89 സെക്കന്റിലാണ് രണ്ടാമതെത്തിയത്.


Latest Related News