Breaking News
ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | കുവൈത്തിൽ വൈദ്യുത മന്ത്രാലയത്തിലെ ചെമ്പ് കേബിളുകൾ മോഷ്ടിച്ച 4 പ്രവാസികൾ അറസ്റ്റിൽ | ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പോസ്റ്ററുകള്‍ നശിപ്പിച്ച ജൂത വനിതയ്ക്ക് ജാമ്യം നല്‍കി  | ഖത്തർ കെഎംസിസി ലോക്‌സഭ തിരഞ്ഞെടുപ്പ് ബഹുജന കൺവൻഷൻ നാളെ | വീണ്ടും കോവിഡ് പടരുന്നു; മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ | അന്യായമായ വിമർശനങ്ങൾ; ഖത്തറിന്റെ മധ്യസ്ഥതയെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ ഖത്തർ നിഷേധിച്ചു  | യുഎഇയില്‍ കനത്ത മഴ: ക്ലൗഡ് സീഡിംഗ് നടത്തിയിട്ടില്ലെന്ന് കാലാവസ്ഥാ കേന്ദ്രം | ടൈം മാഗസിന്റെ 2024ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഖത്തർ പ്രധാനമന്ത്രിയും  | കുവൈത്തിൽ ‘സ​ഹേ​ൽ’ ആപ്പ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടുവെന്ന വാ​ർ​ത്ത വ്യാജം | 2024ലെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം തെരെഞ്ഞെടുത്തു |
സന്ദർശക വിസയിലെത്തുന്നവർക്ക് തൊഴിൽ വിസയിലേക്ക് മാറാമെന്ന് ഒമാൻ

May 31, 2021

May 31, 2021

മ​സ്​​ക​ത്ത്​: സ​ന്ദ​ര്‍​ശ​ക​വി​സ​ക​ളി​ല്‍ ഒ​മാ​നി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക്​ തൊ​ഴി​ല്‍ പെ​ര്‍​മി​റ്റ്​ വി​സ​യി​ലേ​ക്ക്​ മാ​റാ​ന്‍ ക​ഴി​യു​മെ​ന്ന് റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​റി​യി​ച്ചു.

ചി​ല നി​ബ​ന്ധ​ന​ക​ള്‍‌ പാ​ലി​ച്ചാ​ല്‍ ഫാ​മി​ലി വി​സ​ക്കാ​ര്‍​ക്കും സ്​​റ്റു​ഡ​ന്‍​റ്​ വി​സ​ക്കാ​ര്‍​ക്കും ഈ ​നി​യ​മം ബാ​ധ​ക​മാ​ണെ​ന്നും വ്യ​ക്​​ത​മാ​ക്കി. വി​ദേ​ശി​ക​ളു​ടെ താ​മ​സ​നി​യ​മ​ത്തി​ല്‍ പ​റ​യു​ന്ന വി​വി​ധ വി​സ​ക​ള്‍ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്ക്​ തൊ​ഴി​ല്‍ വി​സ​യും താ​ല്‍​ക്കാ​ലി​ക തൊ​ഴി​ല്‍​വി​സ​യും ആ​ക്കി മാ​റ്റാ​മെ​ന്നാ​ണ്​ അറിയിച്ചിരിക്കുന്നത്.

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രു​ടെ സ​ന്ദ​ര്‍​ശ​ക വി​സ, സു​ഹൃ​ത്തു​ക്ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും കാ​ണാ​ന്‍ വ​രു​ന്ന​വ​രു​ടെ സ​ന്ദ​ര്‍​ശ​ക വി​സ, സിം​ഗ്​​ള്‍ എ​ന്‍​ട്രി വി​സ, ബി​സി​ന​സ്​ വി​സ, എ​ക്​​സ്​​പ്ര​സ്​ വി​സ, ഇ​ന്‍​വെ​സ്​​റ്റ​ര്‍ വി​സ, സ്​​റ്റു​ഡ​ന്‍​റ്​ വി​സ, ക​പ്പ​ലി​ല്‍ സേ​വ​ന​മ​നു​ഷ്​​ഠി​ക്കു​ന്ന നാ​വി​ക​രു​ടെ വി​സ, ക്രൂ​യി​സ് ക​പ്പ​ലു​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ വി​സ, റെ​സി​ഡ​ന്‍​ഷ്യ​ല്‍ യൂ​നി​റ്റ്​ ഉ​ട​മ​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും വി​സ എ​ന്നി​വ​യാ​ണ്​ തൊ​ഴി​ല്‍​വി​സ​യാ​ക്കാ​ന്‍ അ​നു​മ​തി​യു​ള്ള​ത്.

വി​ദേ​ശി​ക​ളു​ടെ താ​മ​സ​നി​യ​മ​ത്തി​ലെ എ​ക്​​സി​ക്യൂ​ട്ടി​വ് റെ​ഗു​ലേ​ഷ​നി​ലെ ചി​ല വ്യ​വ​സ്ഥ​ക​ള്‍ ഭേ​ദ​ഗ​തി​ചെ​യ്യാ​ന്‍ പൊ​ലീ​സ്​ നി​ര്‍​ദേ​ശം ഇ​റ​ക്കി​യ ശേ​ഷ​മാ​ണ് തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​ത്.


Latest Related News