Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഖത്തറിൽ ഇന്ധനം നിറക്കാനുള്ള വൊഖൂദ് ടാഗുകൾ സൗജന്യമാക്കി,പണമോ ബാങ്ക് കാർഡോ ഇല്ലാതെ പണമടക്കാം

March 17, 2020

March 17, 2020

ദോഹ : ഖത്തറിലെ ഇന്ധന സ്റ്റേഷനുകളിൽ പണമോ ബാങ്ക് കാർഡുകളോ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ഖത്തറിലെ എല്ലാ വ്യക്തിഗത ഉപഭോക്താക്കൾക്കും വൊഖൂദ്  സൗജന്യ വൊഖൂദ് ടാഗുകൾ വിതരണം ചെയ്തു തുടങ്ങി. രാജ്യത്ത് കോവിഡ് വ്യാപനം പടരുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചാണ് നടപടി.ഇതനുസരിച്ച് ഇന്ന് മുതൽ രാജ്യത്തെ വൊഖൂദ് പമ്പുകളിൽ ടാഗുകൾ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ജൂൺ പതിനേഴ് വരെ രാജ്യത്തെ ഏതെങ്കിലും വൊഖൂദ് ഇന്ധന വിതരണ കേന്ദ്രത്തിൽ നിന്നും ടാഗുകൾ സ്വന്തമാക്കാം.195 റിയാൽ വിലവരുന്ന മൈക്രോ ചിപ്പാണ് മൂന്നുമാസത്തെ കാലയളവിൽ സൗജന്യമായി നൽകുന്നത്.

സാധുതയുള്ള ഖത്തർ ഐഡിയുടെ പകർപ്പ്,വാഹനത്തിന്റെ ഇസ്തിമാറ എന്നിവയാണ് ആവശ്യമായ രേഖകൾ. ഇതനുസരിച്ച് വാഹനത്തിന്റെ ഇന്ധനം നിറക്കുന്ന ഭാഗത്ത് മൈക്രോ ചിപ്പ് ഘടിപ്പിക്കും. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, ഉടമയുടെ പേര്,തീയതി, സമയം, മറ്റ് വിശദാംശങ്ങൾ എന്നിവ ചിപ്പിൽ രേഖപ്പെടുത്തും.സ്മാർട്ട് ഫോൺ ഉപയോഗിച്ച് എളുപ്പത്തിൽ ഇന്ധനത്തിന്റെ തുക അടക്കാനും ഇന്ധനത്തിലെ എണ്ണയുടെ അളവ് ട്രാക് ചെയ്യാനും ഇതിലൂടെ കഴിയും.
കൂടുതൽ വിവരങ്ങൾ അറിയാൻ വൊഖൂദിന്റെ കസ്റ്റമർ കെയർ നമ്പറുകളിൽ വിളിക്കാവുന്നതാണ്. 4021 7777 ,800 3835.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News